ഇരുചക്രവാഹനകവര്‍ച്ചകള്‍ അടക്കം നൂറിലേറെ കേസുകളില്‍ പ്രതിയായ 46കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: ഇരുചക്രവാഹനകവര്‍ച്ചകള്‍ അടക്കം നൂറിലേറെ കേസുകളില്‍ പ്രതിയായ 46കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക മടിക്കേരി സ്വദേശിയായ മടിക്കേരി ഇബ്രാഹിമിനെ(46)യാണ് കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇബ്രാഹിമിനെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം 23 കേസുകള്‍ നിലവിലുണ്ട്. കാസര്‍കോട് ജില്ലയില്‍ ഇയാള്‍ക്കെതിരെ 44 കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. 2002 മുതല്‍ ഇബ്രാഹിം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബൈക്കുകള്‍ അടക്കമുള്ള ഇരുചക്രവാഹനങ്ങള്‍ മോഷ്ടിക്കുന്നത് പതിവായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് […]

കാസര്‍കോട്: ഇരുചക്രവാഹനകവര്‍ച്ചകള്‍ അടക്കം നൂറിലേറെ കേസുകളില്‍ പ്രതിയായ 46കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക മടിക്കേരി സ്വദേശിയായ മടിക്കേരി ഇബ്രാഹിമിനെ(46)യാണ് കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇബ്രാഹിമിനെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം 23 കേസുകള്‍ നിലവിലുണ്ട്. കാസര്‍കോട് ജില്ലയില്‍ ഇയാള്‍ക്കെതിരെ 44 കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. 2002 മുതല്‍ ഇബ്രാഹിം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബൈക്കുകള്‍ അടക്കമുള്ള ഇരുചക്രവാഹനങ്ങള്‍ മോഷ്ടിക്കുന്നത് പതിവായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിമിനെ പൊലീസ് പിടികൂടിയത്.

Related Articles
Next Story
Share it