വീട്ടുപറമ്പിലെ 30 വര്‍ഷം പഴക്കമുള്ള ചന്ദനമരം മുറിച്ചുകടത്തി; നാലുപേര്‍ അറസ്റ്റില്‍

എരിഞ്ഞിപ്പുഴ: വീട്ടുപറമ്പിലെ 30 വര്‍ഷം പഴക്കമുള്ള ചന്ദനമരം മുറിച്ചുകടത്തിയ സംഭവത്തില്‍ നാലുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കുണ്ടൂച്ചിയിലെ രാജേഷ്(32), കുണ്ടംകുഴി കാരാക്കാട്ടെ മധുസൂദനന്‍(43), കുണ്ടംകുഴിയിലെ ഷെബീര്‍(32), കുണ്ടംകുഴി ചിരപ്പൊക്കത്തെ ഇബ്രാഹിം ബാദുഷ(24) എന്നിവരെയാണ് ബേഡകം എസ്.ഐ ഗംഗാധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. എരിഞ്ഞിപ്പുഴ പുലിയംകുന്നിലെ ബാലകൃഷ്ണന്റെ പറമ്പിലുള്ള 30 വര്‍ഷം പഴക്കമുള്ള ചന്ദനമരം രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം മുറിച്ചുകടത്തിയെന്നാണ് കേസ്.ഇന്നലെ ഉച്ചക്ക് രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിലുള്ള സമയത്താണ് ബാലകൃഷ്ണന്റെ പറമ്പില്‍ നിന്നും […]

എരിഞ്ഞിപ്പുഴ: വീട്ടുപറമ്പിലെ 30 വര്‍ഷം പഴക്കമുള്ള ചന്ദനമരം മുറിച്ചുകടത്തിയ സംഭവത്തില്‍ നാലുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കുണ്ടൂച്ചിയിലെ രാജേഷ്(32), കുണ്ടംകുഴി കാരാക്കാട്ടെ മധുസൂദനന്‍(43), കുണ്ടംകുഴിയിലെ ഷെബീര്‍(32), കുണ്ടംകുഴി ചിരപ്പൊക്കത്തെ ഇബ്രാഹിം ബാദുഷ(24) എന്നിവരെയാണ് ബേഡകം എസ്.ഐ ഗംഗാധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. എരിഞ്ഞിപ്പുഴ പുലിയംകുന്നിലെ ബാലകൃഷ്ണന്റെ പറമ്പിലുള്ള 30 വര്‍ഷം പഴക്കമുള്ള ചന്ദനമരം രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം മുറിച്ചുകടത്തിയെന്നാണ് കേസ്.
ഇന്നലെ ഉച്ചക്ക് രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിലുള്ള സമയത്താണ് ബാലകൃഷ്ണന്റെ പറമ്പില്‍ നിന്നും ചന്ദനമരം മുറിച്ചുകൊണ്ടുപോയത്.
ഇത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ബേഡകം പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പൊലീസെത്തി സ്ഥലം സന്ദര്‍ശിക്കുകയും ബാലകൃഷ്ണന്റെ പരാതി സ്വീകരിക്കുകയും ചെയ്ത ശേഷം കേസെടുക്കുകയായിരുന്നു. കേസിലെ ഒരു പ്രതി ഒളിവിലാണ്.

Related Articles
Next Story
Share it