കാസര്‍കോട്: 24കാരിയെയും മൂന്ന് വയസുള്ള മകളെയും കാണാതായതായി പരാതി. നീലേശ്വരം കദളിക്കുത്തെ പി വി നിഖിലിന്റെ ഭാര്യ അഞ്ജലിയെയും (24), മകള്‍ വൈഗ ലക്ഷ്മി (മൂന്ന്)യെയുമാണ് കാണാതായത്. ഫെബ്രുവരി 15 മുതല്‍ കാണാനില്ലെന്ന് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. ഇവരെ കണ്ടെത്തുന്നവര്‍ നീലേശ്വരം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0467 2280240.