പുത്തൂരില്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്ന പതിനഞ്ചുകാരി വിഷം കഴിച്ച് ജീവനൊടുക്കി

പുത്തൂര്‍: പുത്തൂര്‍ പടിലില്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്ന കൊക്കട സ്വദേശിനിയായ പതിനഞ്ചുകാരി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കൊക്കട വില്ലേജിലെ നേത്രാല സ്വദേശി ശ്രീധര ആചാര്യയുടെ മകള്‍ രേഖ (15)യാണ് മരിച്ചത്. രേഖയുടെ അമ്മ പുഷ്പ കഴിഞ്ഞ വര്‍ഷം മരണപ്പെട്ടിരുന്നു. അച്ഛന്‍ കൂലിതൊഴിലാളിയാണ്. അമ്മയുടെ വിയോഗത്തെ തുടര്‍ന്ന് രേഖ മാനസികമായി തളര്‍ന്നിരുന്നു. ബന്ധുവീട്ടില്‍ താമസിച്ച് അവിടെ നിന്ന് സ്‌കൂളില്‍ പോയി വരികയായിരുന്നു. പുത്തൂരിലെ ഹോസ്റ്റലില്‍ ചേരാന്‍ രേഖ ആദ്യം മടിച്ചെങ്കിലും ഏറെ നിര്‍ബന്ധിച്ചതിന് ശേഷം സമ്മതിച്ചു. ഹോസ്റ്റലില്‍ […]

പുത്തൂര്‍: പുത്തൂര്‍ പടിലില്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്ന കൊക്കട സ്വദേശിനിയായ പതിനഞ്ചുകാരി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കൊക്കട വില്ലേജിലെ നേത്രാല സ്വദേശി ശ്രീധര ആചാര്യയുടെ മകള്‍ രേഖ (15)യാണ് മരിച്ചത്. രേഖയുടെ അമ്മ പുഷ്പ കഴിഞ്ഞ വര്‍ഷം മരണപ്പെട്ടിരുന്നു. അച്ഛന്‍ കൂലിതൊഴിലാളിയാണ്. അമ്മയുടെ വിയോഗത്തെ തുടര്‍ന്ന് രേഖ മാനസികമായി തളര്‍ന്നിരുന്നു. ബന്ധുവീട്ടില്‍ താമസിച്ച് അവിടെ നിന്ന് സ്‌കൂളില്‍ പോയി വരികയായിരുന്നു. പുത്തൂരിലെ ഹോസ്റ്റലില്‍ ചേരാന്‍ രേഖ ആദ്യം മടിച്ചെങ്കിലും ഏറെ നിര്‍ബന്ധിച്ചതിന് ശേഷം സമ്മതിച്ചു. ഹോസ്റ്റലില്‍ താമസിക്കുന്നതില്‍ രേഖയ്ക്ക് യാതൊരു താല്‍പ്പര്യവും ഇല്ലായിരുന്നു. ഇതാകാം ആത്മഹത്യക്ക് കാരണമെന്ന് സംശയിക്കുന്നു. പുത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles
Next Story
Share it