അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 15കാരന്‍ മരിച്ചു

കന്യപ്പാടി: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 15കാരന്‍ മരിച്ചു. മുണ്ട്യത്തടുക്ക ബാപ്പാലിപൊനം മണ്ഠമെയിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ സ്വബാഹ് അബ്ദുല്‍ ഖാദറാണ് മരിച്ചത്. ദുബായ് എയര്‍പോര്‍ട്ടില്‍ ജോലിയിലായിരുന്ന അബ്ദുല്‍ ഖാദറും കുടുംബവും ഷാര്‍ജയിലായിരുന്നു താമസം. അവിടെ വെച്ചാണ് സ്വബാഹിന് കാലുകള്‍ ശോഷിച്ചു പോകുന്ന അസുഖം പിടിപ്പെട്ടത്. തുടക്കത്തില്‍ ദുബായിലെ ആസ്പത്രിയില്‍ ചികിത്സിച്ചുവെങ്കിലും അസുഖം ഭേദമാവത്തതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കാണ് കുടുംബ സമേതം നാട്ടിലെത്തിയത്. ചികിത്സക്കിടെയാണ് സ്വബാഹ് മരണത്തിന് കീഴടങ്ങിയത്. മാതാവ്: സുഹ്‌റ. സഹോദരങ്ങള്‍: മിസ്ബാഹ്, നസീബ, ഹിബത്തുല്ലാഹ്, ഹിദായത്തുള്ള. […]

കന്യപ്പാടി: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 15കാരന്‍ മരിച്ചു. മുണ്ട്യത്തടുക്ക ബാപ്പാലിപൊനം മണ്ഠമെയിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ സ്വബാഹ് അബ്ദുല്‍ ഖാദറാണ് മരിച്ചത്. ദുബായ് എയര്‍പോര്‍ട്ടില്‍ ജോലിയിലായിരുന്ന അബ്ദുല്‍ ഖാദറും കുടുംബവും ഷാര്‍ജയിലായിരുന്നു താമസം. അവിടെ വെച്ചാണ് സ്വബാഹിന് കാലുകള്‍ ശോഷിച്ചു പോകുന്ന അസുഖം പിടിപ്പെട്ടത്. തുടക്കത്തില്‍ ദുബായിലെ ആസ്പത്രിയില്‍ ചികിത്സിച്ചുവെങ്കിലും അസുഖം ഭേദമാവത്തതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കാണ് കുടുംബ സമേതം നാട്ടിലെത്തിയത്. ചികിത്സക്കിടെയാണ് സ്വബാഹ് മരണത്തിന് കീഴടങ്ങിയത്. മാതാവ്: സുഹ്‌റ. സഹോദരങ്ങള്‍: മിസ്ബാഹ്, നസീബ, ഹിബത്തുല്ലാഹ്, ഹിദായത്തുള്ള. മയ്യത്ത് മണ്ഠമെ അറഫ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it