കനത്ത മഴയില്‍ വെള്ളം കയറി ഷിറിബാഗിലുവില്‍ നശിച്ചത് 15 ഏക്കര്‍ നെല്‍കൃഷി

മധൂര്‍: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ വെള്ളം കയറി ഷിറിബാഗിലുവില്‍ നശിച്ചത് 15 ഏക്കറോളം നെല്‍കൃഷി. ഷിറിബാഗിലു മുളികണ്ടം സ്വദേശികളായ ബി.എം അബ്ദുല്‍റഹ്‌മാന്‍, സുലൈമാന്‍, ഹമീദ്, അബ്ദുല്ല, ബേരയിലെ കൊറഗപ്പ, ഭട്ട്യപ്പറൈ, ഷീന, മാറപ്പ റൈ, ഭട്ട്യപ്പഷെട്ടി, യോഗീഷ്, കമല, കിട്ടണ്ണഷെട്ടി തുടങ്ങിയവരുടെ കൃഷിയാണ് നശിച്ചത്. മാസങ്ങള്‍ക്ക് മുമ്പുണ്ടായ മഴയില്‍ ഈ ഭാഗത്ത് വ്യാപകമായി നെല്‍കൃഷി നശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാറില്‍ നിന്നോ കൃഷിവകുപ്പില്‍ നിന്നോ നഷ്ടപരിഹാരമൊന്നും ലഭിച്ചിട്ടില്ല. രണ്ടാമത്തെ നെല്‍കൃഷി കൂടി മഴയില്‍ നശിച്ചതോടെ വലിയ പ്രതിസന്ധിയിലാണ് […]

മധൂര്‍: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ വെള്ളം കയറി ഷിറിബാഗിലുവില്‍ നശിച്ചത് 15 ഏക്കറോളം നെല്‍കൃഷി. ഷിറിബാഗിലു മുളികണ്ടം സ്വദേശികളായ ബി.എം അബ്ദുല്‍റഹ്‌മാന്‍, സുലൈമാന്‍, ഹമീദ്, അബ്ദുല്ല, ബേരയിലെ കൊറഗപ്പ, ഭട്ട്യപ്പറൈ, ഷീന, മാറപ്പ റൈ, ഭട്ട്യപ്പഷെട്ടി, യോഗീഷ്, കമല, കിട്ടണ്ണഷെട്ടി തുടങ്ങിയവരുടെ കൃഷിയാണ് നശിച്ചത്. മാസങ്ങള്‍ക്ക് മുമ്പുണ്ടായ മഴയില്‍ ഈ ഭാഗത്ത് വ്യാപകമായി നെല്‍കൃഷി നശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാറില്‍ നിന്നോ കൃഷിവകുപ്പില്‍ നിന്നോ നഷ്ടപരിഹാരമൊന്നും ലഭിച്ചിട്ടില്ല. രണ്ടാമത്തെ നെല്‍കൃഷി കൂടി മഴയില്‍ നശിച്ചതോടെ വലിയ പ്രതിസന്ധിയിലാണ് ഇവിടത്തെ കാര്‍ഷിക കുടുംബങ്ങള്‍. ഇത്തവണയെങ്കിലും നഷ്ടപരിഹാരം ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

Related Articles
Next Story
Share it