മംഗളൂരുവിലെത്തിയ ബംഗളൂരു സ്വദേശിനിയായ പതിനാലുകാരിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

മംഗളൂരു: മംഗളൂരുവിലെത്തിയ ബംഗളൂരു സ്വദേശിനിയായ പതിനാലുകാരിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. ബംഗളൂരു മഹാലക്ഷ്മി ലേഔട്ടിലെ ഭാര്‍ഗവി(14)എന്ന പെണ്‍കുട്ടിയെയാണ് കാണാതായത്.തിങ്കളാഴ്ച പുലര്‍ച്ചെ മംഗളൂരുവില്‍ വിമാനമിറങ്ങിയ ഭാര്‍ഗവി പിന്നീട് മംഗളൂരു കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷനില്‍ പോയിരുന്നു. ഇതിന് ശേഷമാണ് പെണ്‍കുട്ടിയുടെ തിരോധാനം.ഭാര്‍ഗവി ഒരു ഓട്ടോയില്‍ വാടകയ്ക്ക് പോയി മുക്ക ബീച്ചും കദ്രി പാര്‍ക്കും ചുറ്റിക്കറങ്ങിയതായി പറയപ്പെടുന്നു. കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷനില്‍ എത്തിയ ശേഷം ഒരു ഓട്ടോ ഡ്രൈവറോട് അമ്മായിയുടെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞതായാണ് വിവരം. എന്നാല്‍ അമ്മായിയുടെ വീട്ടില്‍ പെണ്‍കുട്ടി ചെന്നിട്ടില്ല. […]

മംഗളൂരു: മംഗളൂരുവിലെത്തിയ ബംഗളൂരു സ്വദേശിനിയായ പതിനാലുകാരിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. ബംഗളൂരു മഹാലക്ഷ്മി ലേഔട്ടിലെ ഭാര്‍ഗവി(14)എന്ന പെണ്‍കുട്ടിയെയാണ് കാണാതായത്.
തിങ്കളാഴ്ച പുലര്‍ച്ചെ മംഗളൂരുവില്‍ വിമാനമിറങ്ങിയ ഭാര്‍ഗവി പിന്നീട് മംഗളൂരു കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷനില്‍ പോയിരുന്നു. ഇതിന് ശേഷമാണ് പെണ്‍കുട്ടിയുടെ തിരോധാനം.
ഭാര്‍ഗവി ഒരു ഓട്ടോയില്‍ വാടകയ്ക്ക് പോയി മുക്ക ബീച്ചും കദ്രി പാര്‍ക്കും ചുറ്റിക്കറങ്ങിയതായി പറയപ്പെടുന്നു. കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷനില്‍ എത്തിയ ശേഷം ഒരു ഓട്ടോ ഡ്രൈവറോട് അമ്മായിയുടെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞതായാണ് വിവരം. എന്നാല്‍ അമ്മായിയുടെ വീട്ടില്‍ പെണ്‍കുട്ടി ചെന്നിട്ടില്ല. പെണ്‍കുട്ടിയെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.

Related Articles
Next Story
Share it