13 കാരി തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: ഉത്തര്‍പ്രദേശ് സ്വദേശിനിയായ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി റാഹിമീന്‍ (13) ആണ് മരിച്ചത്. ഗാര്‍ഡര്‍ വളപ്പില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന രാംപൂര്‍ ഗൗതം പൂര്‍ സ്വദേശി ഫയാജ് അലിയുടെയും ഹീനയുടെയും മകളാണ്. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടത്. വൈകിട്ട് വീട്ടുകാരോട് പിണങ്ങി മുറിക്കകത്ത് കയറി വാതിലടക്കുകയായിരുന്നു. തുറക്കാന്‍ പറഞ്ഞിട്ടും തുറന്നിരുന്നില്ല. പെയിന്റിങ്ങ് ജോലി കഴിഞ്ഞ് പിതാവ് തിരിച്ചെത്തിയ ശേഷവും […]

കാഞ്ഞങ്ങാട്: ഉത്തര്‍പ്രദേശ് സ്വദേശിനിയായ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി റാഹിമീന്‍ (13) ആണ് മരിച്ചത്. ഗാര്‍ഡര്‍ വളപ്പില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന രാംപൂര്‍ ഗൗതം പൂര്‍ സ്വദേശി ഫയാജ് അലിയുടെയും ഹീനയുടെയും മകളാണ്. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടത്. വൈകിട്ട് വീട്ടുകാരോട് പിണങ്ങി മുറിക്കകത്ത് കയറി വാതിലടക്കുകയായിരുന്നു. തുറക്കാന്‍ പറഞ്ഞിട്ടും തുറന്നിരുന്നില്ല. പെയിന്റിങ്ങ് ജോലി കഴിഞ്ഞ് പിതാവ് തിരിച്ചെത്തിയ ശേഷവും കുട്ടിയെ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. വാതില്‍ തകര്‍ക്കുകയായിരുന്നു. പ്ലാസ്റ്റിക് കയറിലാണ് തൂങ്ങിയത്. സഹോദരങ്ങള്‍: മറിയ, സോയ, ആഷിറ, ഹസന്‍, ഹുസൈന്‍.

Related Articles
Next Story
Share it