കാഞ്ഞങ്ങാട്: ചിത്താരിയില്‍ നിന്നും കുടുംബത്തോടൊപ്പം വിനോദയാത്ര പുറപ്പെട്ട പന്ത്രണ്ട് വയസുകാരി ശ്വാസതടസത്തെത്തുടര്‍ന്ന് മരിച്ചു.
ചിത്താരി പി.ബി റോഡിലെ-അഷ്റഫിന്റെ മകള്‍ അസ്ലഹ ഫര്‍ഹത്താണ് മരിച്ചത്. ഇന്ന് രാവിലെ പാലക്കാട് കൊഴിഞ്ഞമ്പാറയില്‍ വെച്ചാണ് സംഭവം. നേരത്തെ ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു. രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായി ഇന്നലെ രാത്രിയിലാണ് പുറപ്പെട്ടത്. മഡിയന്‍ കെ.എച്ച്.എം. ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.
മാതാവ്: ആയിഷ. സഹോദരങ്ങള്‍: മുഷരീഫ (ഡിഗ്രി വിദ്യാര്‍ത്ഥിനി), മുഹമ്മദ് സഫ്ഹാന്.