മതിലില്‍ കയറിയിരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കല്ല് ഇളകി ദേഹത്ത് വീണ് 12 വയസ്സുകാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: മതിലില്‍ കയറിയിരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കല്ല് ഇളകി ദേഹത്ത് വീണ് 12 വയസ്സുകാരന്‍ മരിച്ചു. ചായ്യോത്താണ് അപകടം. ചക്ലിയ കോളനിയിലെ രമേശന്റെ മകന്‍ റീത്തിന്‍ ആണ് മരിച്ചത്. ഇന്നലെ സന്ധ്യയ്ക്കാണ് അപകടം. വീട്ടിനു മുന്നിലെ മതിലില്‍ കയറുമ്പോഴാണ് അപകടം. കല്ല് അള്ളിപ്പിടിച്ചു കയറുന്നതിനിടയിലാണ് ഇളകി വീണത്. ഉടന്‍ തന്നെ തേജസ്വിനി ആസ്പത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കണ്ണൂരിലെ മിംസ് ആസ്പത്രിയില്‍ കൊണ്ടുപോകും വഴിയാണ് മരിച്ചത്. ചായ്യോത്ത് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. അമ്മ: […]

കാഞ്ഞങ്ങാട്: മതിലില്‍ കയറിയിരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കല്ല് ഇളകി ദേഹത്ത് വീണ് 12 വയസ്സുകാരന്‍ മരിച്ചു. ചായ്യോത്താണ് അപകടം. ചക്ലിയ കോളനിയിലെ രമേശന്റെ മകന്‍ റീത്തിന്‍ ആണ് മരിച്ചത്.
ഇന്നലെ സന്ധ്യയ്ക്കാണ് അപകടം. വീട്ടിനു മുന്നിലെ മതിലില്‍ കയറുമ്പോഴാണ് അപകടം. കല്ല് അള്ളിപ്പിടിച്ചു കയറുന്നതിനിടയിലാണ് ഇളകി വീണത്. ഉടന്‍ തന്നെ തേജസ്വിനി ആസ്പത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കണ്ണൂരിലെ മിംസ് ആസ്പത്രിയില്‍ കൊണ്ടുപോകും വഴിയാണ് മരിച്ചത്. ചായ്യോത്ത് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. അമ്മ: ശൈലജ. സഹോദരങ്ങള്‍: വിപിന്‍, സനീഷ്.

Related Articles
Next Story
Share it