പുളിക്കൂര്‍: മുന്‍ പ്രവാസിയും കാസര്‍കോട്ടെ സാഹിത്യ-സാംസ്കാരിക സദസ്സുകളില്‍ സജീവ സാന്നിധ്യവും ജില്ലാ സീനിയര്‍ സിറ്റിസണ്‍ ഫോറം അംഗവുമായിരുന്ന പുളിക്കൂറിലെ അഹമ്മദ് കുട്ടി പുളിക്കൂര്‍ (72) അന്തരിച്ചു. ഒരു വര്‍ഷത്തോളമായി അസുഖം കാരണം ചികിത്സയിലായിരുന്നു. നല്ലൊരു സഹൃദയനായിരുന്നു. കാസര്‍കോട്ടെ ആനുകാലികങ്ങളില്‍ കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ എഴുതി വന്നിരുന്നു. കാസര്‍കോട്ടെ എഴുത്തുകാരെയും സാഹിത്യ സാംസ്കാരിക സംഘടനകളെയും നെഞ്ചേറ്റിയ വ്യക്തിത്വമായിരുന്നു. പല സംഘടനകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗള്‍ഫ് ഫോറം, ജില്ലാ സീനിയര്‍ സിറ്റിസണ്‍ ഫോറം, കാസര്‍കോട് സാഹിത്യവേദി, പുളിക്കൂര്‍ ഖിളര്‍ ജമാഅത്ത് കമ്മിറ്റി അംഗമായിരുന്നു. പല കാലങ്ങളിലായി ഡയറ്റ് മായിപ്പാടി, ജി.എച്ച്.എസ്.എസ് കാസര്‍കോട്., ജി.ഡബ്ല്യു.എല്‍.പി.എസ് ഷിറിബാഗിലു എന്നിവയുടെ പി.ടി.എ., ഒ.എസ്.എ കമ്മിറ്റികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ദീര്‍ഘ കാലം ബഹ്റൈനില്‍ ഡ്രൈവര്‍ ജോലിചെയ്തിരുന്നു. നാട്ടില്‍ വന്ന് ഹ്രസ്വകാലം ബസ് ഡ്രൈവറായും ജോലി നോക്കി. നാട്ടില്‍ കൃഷിയില്‍ വ്യാപൃതനായിരുന്നു.
പരേതരരായ പുളിക്കൂര്‍ അബൂബക്കറിന്റെയും ബീഫാത്തിമയുടേയും മകനാണ്. ഭാര്യ: നസീറ പൈക്ക. മക്കള്‍: മുഹമ്മദ് അന്‍സാരി, ഫാത്തിമത്ത് റുദീന, അബു ആരിഫ്, മഹ്റൂഫ്, സമീന. മരുമക്കള്‍: മുനീര്‍, സജാത്ത്, തസ്ലിമ, ഹബീബ, റൈഹാന. സഹോദരങ്ങള്‍: പരേതരരായ അബ്ബാസ്, അബ്ദുല്ല, മുഹമ്മദ്കുഞ്ഞി, നഫീസ, ഖദീജ.