പെര്‍ള: പണമില്ലാത്തതിനാല്‍ പഠനം പാതി വഴിയില്‍ ഉപേക്ഷിക്കുന്ന നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഫീസ് അടക്കാനുള്ള തുകയും മറ്റും നല്കി എന്നും താങ്ങും തണലുമായിരുന്ന പെര്‍ളയിലെ സീതു ടീച്ചര്‍ (90) അന്തരിച്ചു. ടീച്ചറുടെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി. ടീച്ചര്‍ അക്ഷരം പഠിപ്പിച്ചവരില്‍ പലരും ശാസ്ത്രജ്ഞന്മാര്, എഞ്ചിനിയര്‍മാര്‍, ഡോക്ടര്‍മാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉന്നത സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ടീച്ചറുടെ മരണ വാര്‍ത്ത അറിഞ്ഞതോടെ ഒരു നോക്ക് കാണാന്‍ നൂറ് കണക്കിന് ആളുകളാണ് വീട്ടിലേക്കെത്തിയത്.
ഭര്‍ത്താവ്: പരേതനായ കെ.ചന്ദ്രന് (പെര്‍ള എസ്.എന്‍.എച്ച് സ്കൂള്‍ റിട്ട.ക്ലാര്‍ക്ക്). മക്കള്‍: സുബ്ബ കാറഡുക്ക (റിട്ട.എഞ്ചിനിയര്‍ എം.സി.എഫ് മംഗളൂരു), രാംദാസ് മംഗളൂരു, ദേവദാസ് (റിട്ട.ഹെഡ് മാസ്റ്റര്‍ കജംപാടി ഗവ. എല്‍.പി സ്കൂള്‍). മരുമക്കള്‍: അഞ്ജലി മംഗളൂരു, സീത മംഗളൂരു, സുശീല (എസ്.എന്‍.എല്‍.പി സ്കൂള്‍ പെര്‍ള).