കൊച്ചി: മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ അക്കൗണ്ടിലൂടെ കള്ളപ്പണമിടപാട് നടന്നെന്ന കേസില്‍ മുസ്ലിംലീഗ് നേതാവ് എം കെ മുനീറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. രാജ്യത്ത് നോട്ട് നിരോധിച്ച സമയത്ത് ചന്ദ്രിക ദിനപത്രത്തിന്റെ മറവില്‍ 10 കോടി രൂപ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്.
ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടര്‍ എന്ന നിലയിലാണ് മുനീറിനെ കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. ലീഗുമായും ചന്ദ്രിക ദിനപത്രവുമായും ബന്ധപ്പെട്ട കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. നേരത്തേ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.
കള്ളപ്പണം വെളുപ്പിക്കലില്‍ വിജിലന്‍സാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇ.ഡി കേസെടുക്കുകയായിരുന്നു.