പള്ളത്തിങ്കാല്‍: മലയോരത്തെ പഴയകാല വ്യാപാരി പള്ളത്തിങ്കാല്‍ ചെമ്മനാട് സ്റ്റോര്‍സ് ഉടമ കെ.എ. അബ്ദുല്ല (72) അന്തരിച്ചു. ചെമ്മനാട് കപ്പണയടുക്കം സ്വദേശിയാണ്. 50 വര്‍ഷത്തിലേറെയായി വ്യാപാരം നടത്തിവരികയാണ്. പള്ളത്തിങ്കാല്‍ ബ്രദേഴ്സ് ക്ലബ്ബിന്റെ മുന്‍നിര പ്രവര്‍ത്തകനും വോളിബോള്‍ താരവുമായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്നു. പരേതരായ മുഹമ്മദ് കുഞ്ഞിയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: മഹ്ജിന, മയ്ജൂബ്, മഹ്സൂദ് (പി.ആര്.ഒ, ആംസ്റ്റര്‍ മിംസ്, കണ്ണൂര്‍). മരുമക്കള്‍: അസീസ് കണ്ണങ്കുളം (ഗള്‍ഫ്), ജൈഷ വിട്ല, റംസീന (ചെര്‍ക്കള). സഹോദരങ്ങള്‍: ഖദീജ, ബീഫാത്തിമ, അബ്ദുല്റഹ്മാന്, അബ്ബാസ്.