വിദ്യാനഗര്‍: വധശ്രമക്കേസില്‍ പിടിയിലായ രണ്ടുപേരെ കോടതി റിമാണ്ട് ചെയ്തു. ബേള ബിര്‍മിനടുക്കയിലെ എച്ച്. സാബിത് (21), ഉളിയത്തടുക്കയില്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ബാദ്ഷ (20) എന്നിവരാണ് റിമാണ്ടിലായത്. കഴിഞ്ഞമാസം 12ന് ഉളിയത്തടുക്കയില്‍വെച്ച് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലാണ് ഇരുവരും അറസ്റ്റിലായത്. വിദ്യാനഗര്‍ സി.ഐ വി.വി മനോജ്, എസ്.ഐ വിഷ്ണുപ്രസാദ്, എസ്.ഐ വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സാബിത് നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സാബിത്തിനെതിരെ കാസര്‍കോട്ട് മൂന്നും വിദ്യാനഗറില്‍ നാലും ബദിയടുക്കയിലും മഞ്ചേശ്വരത്തും രണ്ടുവീതം കേസുകളും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. തൃശൂരിലും നാലുകേസുകള്‍ നിലവിലുണ്ട്. കവര്‍ച്ച, വധശ്രമക്കേസുകളാണ് സാബിത്തിനെതിരെ ഏറെയുമുള്ളത്.