ആദൂര്‍: ആദൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ രണ്ടിടത്ത് മണല്‍ വേട്ട. മഞ്ഞംപാറ കൊറ്റുമ്പ പുഴയോരത്തും ആലൂര് മിത്തലെ കടവിലുമാണ് ഇന്ന് പുലര്‍ച്ചെ ആദൂര്‍ എസ്.ഐ രത്നാകരന് പെരുമ്പളയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. കൊറ്റുമ്പ പുഴയോരത്ത് നിന്ന് രണ്ട് പിക്കപ്പ് വാനുകള്‍ പിടികൂടി. ഡ്രൈവര്‍മാര്‍ പൊലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. മിത്തലെ കടവില്‍ നിന്ന് ഒരു ടിപ്പര്‍ ലോറിയും മണലെടുപ്പിന് ഉപയോഗിച്ച തോണിയും പിടികൂടി. തോണി നശിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു. ഈ ഭാഗങ്ങളില്‍ വ്യാപകമായി മണല്‍ കടത്തുന്നുണ്ടെന്ന പരാതി ഉയര്‍ന്നിരുന്നു.