പരവനടുക്കം: ചെമനാട് പരവനടുക്കത്തെ എ. അബ്ദുറഹ്മാന് (80) അന്തരിച്ചു. ദീര്‍ഘകാലം മുജാഹിദ് ജില്ലാ ഭാരവാഹിയായി പ്രവര്‍ത്തിച്ചിരുന്നു. ലേസ്യത്ത് രിയാദുസ്സലഫിയ്യീന്‍ മദ്രസ സ്ഥാപകനാണ്. ദീര്‍ഘകാലം ജിദ്ദയിലായിരുന്നു. പ്രവാസം അവസാനിപ്പിച്ചതിന് ശേഷം മേല്പറമ്പില് സെഞ്ച്വറി സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിയിരുന്നു. ജില്ലയില്‍ ഇസ്ലാഹി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു.
ഭാര്യ: പരേതയായ സാറാബി. മക്കള്‍: മുനീര്‍ (ജിദ്ദ), അബ്ദുല്‍ ഖാദര്‍ (ജിദ്ദ), മര്‍യം ജമീല, ഷാഹിന. മരുമക്കള്‍: അബ്ദുല്‍ ജലീല്‍, മുഖ്താര്‍ വെള്ളൂര്‍, ഷൈല, നുവൈറ.