ആദൂര്‍: ദേലംപാടി പഞ്ചായത്തിലെ മല്ലംപാറയില്‍ സ്ഥാനാര്‍ഥി അടക്കം രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ പ്രതികളായ മൂന്ന് സി.പി.എം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ശശി നിര്‍ളക്കയ(43), ബാലകൃഷ്ണന്(38), മല്ലംപാറയിലെ നാരായണന്(34) എന്നിവരെയാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബി.ജെ.പി സ്ഥാനാര്‍ഥിയായ എന്‍. സതീശന്, ബി.ജെ.പി പ്രവര്ത്തകന് രതീഷ് എന്നിവരെ അക്രമിച്ച കേസിലാണ് അറസ്റ്റ്. ചൊവ്വാഴ്ച രാത്രി മല്ലംപാറയില്‍ ജീപ്പില്‍ പോകുകയായിരുന്ന ബി.ജെ.പി പ്രവര്‍ത്തകരെ സി.പി.എം പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് അക്രമിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ പത്ത് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനാണ് ആദൂര്‍ പൊലീസ് കേസെടുത്തത്.