കാസര്‍കോട്: ജില്ലയില്‍ ഇന്ന് 147 പേര്‍ക്കാണ് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1379 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 209 ആയി.
20012 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 988 പേര് വിദേശത്ത് നിന്നെത്തിയവരും 767 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 18257 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 18424 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
ഇന്ന് കോവിഡ് ഭേദമായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് ഇങ്ങനെ:
അജാനൂര്‍-8
ബദിയഡുക്ക-2
ബേഡഡുക്ക-1
ബെള്ളൂര്‍-1
ചെമ്മനാട്-8
ചെങ്കള-6
ദേലംപാടി-1
കള്ളാര്‍-3
കാഞ്ഞങ്ങാട്-11
കാസര്‍കോട്-7
കയ്യൂര്‍ ചീമേനി-4
കിനാനൂര്‍ കരിന്തളം-2
കോടോംബേളൂര്‍-6
കുമ്പള-1
കുറ്റിക്കോല്‍-5
മധൂര്‍-4
മംഗല്പാടി-2
മഞ്ചേശ്വരം-4
മുളിയാര്‍-1
നീലേശ്വരം-30
പടന്ന-1
പൈവളിഗെ-2
പള്ളിക്കര-7
പനത്തടി-7
പുല്ലൂര്‍പെരിയ-7
തൃക്കരിപ്പൂര്‍-9
ഉദുമ-4
വലിയപറമ്പ-1
വെസ്റ്റ് എളേരി-1
ഇതര ജില്ല
പയ്യന്നൂര്‍-1