കാസര്‍കോട്: ജില്ലയില്‍ ബുധനാഴ്ച 141 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 135 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
വീടുകളില്‍ 5126 പേരും സ്ഥാപനങ്ങളില്‍ 514 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5640 പേരാണ്. പുതിയതായി 82 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1032 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 256 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 255 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 82 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 207 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് ഇങ്ങനെ:
അജാനൂര്‍-3
ബളാല്‍-4
ബേഡഡുക്ക-6
ബെള്ളൂര്‍-2
ചെമ്മനാട്-8
ചെങ്കള-2
ദേലംപാടി-2
കാഞ്ഞങ്ങാട്-9
കാസര്‍കോട്-5
കയ്യൂര്‍ ചീമേനി-3
കിനാനൂര്‍ കരിന്തളം-10
കോടോംബേളൂര്‍-4
കുമ്പള-3
കുറ്റിക്കോല്‍-7
മധൂര്‍-3
മംഗല്പാടി-1
മഞ്ചേശ്വരം-1
മൊഗ്രാല്‍പുത്തൂര്‍-2
മുളിയാര്‍-2
നീലേശ്വരം-21
പടന്ന-3
പള്ളിക്കര-10
പനത്തടി-1
പിലിക്കോട്-3
പുല്ലൂര്‍പെരിയ-10
പുത്തിഗെ-3
തൃക്കരിപ്പൂര്‍-2
ഉദുമ-5
വലിയപറമ്പ-1
വെസ്റ്റ് എളേരി-5