കാസര്‍കോട്: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 1.20 കോടി ഉപയോഗിച്ച് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ നിര്‍മ്മിക്കുന്ന മോര്‍ച്ചറി കെട്ടിടത്തിന്റെ ശിലാസ്ഥാപനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു. കാസര്‍കോട് നഗരസഭ അധ്യക്ഷന്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി രാംദാസ് മുഖ്യാഥിതിയായി. പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം. സജിത്ത് പദ്ധതി വിശദീകരിച്ചു. കാസര്‍കോട് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഖാലിദ് പച്ചക്കാട്, സഹീര്‍ ആസിഫ്, ആര്. റീത്ത, കെ. രജനി, സിയാന ഹനീഫ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കരുണ്‍ താപ്പ, എ. അബ്ദുല്‍ റഹ്മാന്, കെ.എ മുഹമ്മദ് ഹനീഫ്, ബിജു ഉണ്ണിത്താന്, രവീശതന്ത്രി കുണ്ടാര്‍, കുര്യാക്കോസ് പ്ലാപറമ്പില്‍, ഹമീദ് ചേരങ്കൈ, അബ്ദുല്‍ റഹ്മാന് ബാങ്കോട്, അസീസ് കടപ്പുറം, സണ്ണി അരമന, കെ. ഹസൈനാര്‍, ജോര്‍ജ് പൈനാപ്പിള്ളി, നാഷണല്‍ അബ്ദുല്ല സംസാരിച്ചു.
ജനറല്‍ ആസ്പത്രി സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ മുകുന്ദന് സ്വാഗതവും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എ. ജമാല്‍ അഹമ്മദ് നന്ദിയും പറഞ്ഞു.