കാഞ്ഞങ്ങാട്: കീടനാശിനി അകത്തുചെന്ന് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. കരിന്തളം പെരിയങ്ങാനം പുല്ലുമലയിലെ സി.വി നാരായണന് (65) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടില്‍ വെച്ചാണ് കീടനാശിനി കഴിച്ചത്. പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചു. ഭാര്യ: കെ. ശ്യാമള. മക്കള്‍: ലേഖ, ദിനേശന്. മരുമകള്‍: ഷീജ. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്, രാമചന്ദ്രന്, ശാരദ, തമ്പാന്, സാവിത്രി. നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.