മംഗളൂരു: അഞ്ചുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കീടനാശിനി കലര്‍ത്തിയ പാല് നല്കി കൊലപ്പെടുത്തി. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് രണ്ടാനമ്മയെ അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയിലെ ബബാല ഗ്രാമത്തിലാണ് സംഭവം. ബബാലയിലെ സിദ്ധപ്പയുടെ രണ്ടാം ഭാര്യ ദേവമ്മയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം. ആദ്യ ഭാര്യ ശ്രീദേവിയില്‍ കുട്ടികളില്ലാതിരുന്നതിനാലാണ് സിദ്ധപ്പ ദേവമ്മയെ വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ നാല് കുട്ടികളുണ്ട്. ഇതിനിടെ അഞ്ചുമാസം മുമ്പ് ശ്രീദേവി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും സംഗീത എന്ന് പേരിടുകയും ചെയ്തു. സംഗീതയ്ക്ക് സ്വത്തില്‍ വിഹിതം ലഭിക്കുമെന്ന് കരുതിയ ദേവമ്മ കുഞ്ഞിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. കീടനാശിനി കലര്‍ത്തിയ പാല് കുടിച്ചതോടെ കുഞ്ഞ് മരണപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വടഗേര പൊലീസാണ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.