കാസര്‍കോട്: വിവിധ സേവന പ്രവര്‍ത്തനങ്ങളോടെ ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരിയുടെ പുതിയ ലയണിസ്റ്റിക് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദികുറിച്ചു. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ രക്തദാനം നടത്തി. ഡോക്ടേര്‍സ് ഡേ, ചാര്‍ട്ടേര്‍ഡ് അക്കൗണ്ട്സ് ഡേ ആചരിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടും ലയണ്‍ പ്രവര്‍ത്തന വര്ഷാരംഭത്തെ അംഗങ്ങള്‍ സജീവമാക്കി. ഡോക്ടേര്‍സ് ദിനാചരണത്തിന്റെ ഭാഗമായി ആതുരശുശ്രൂഷാ മേഖലയില്‍ തിളങ്ങിയ ഡോ.സി.എച്ച് മൊയ്തീന് കുഞ്ഞി, ഡോ. ഐ.കെ മൊയ്തീന് കുഞ്ഞി എന്നിവരേയും ചാര്‍ട്ടേര്‍ഡ് അക്കൗണ്ട്സ് ദിനാചരണത്തിന്റെ ഭാഗമായി മുതിര്‍ന്ന ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് കെ. രഘുനാഥ് കാമത്തിനേയും ആദരിച്ചു.
പ്രസിഡണ്ട് ഷരീഫ് കാപ്പില്‍ അധ്യക്ഷത വഹിച്ചു. എം.എം നൗഷാദ്, സി.എല്‍ റഷീദ് ഹാജി, ഫറൂഖ് ഖാസ്മി, ടി.കെ നസീര്‍ പട്ടുവത്തില്‍, അഷ്റഫ് ഐവ, മജീദ് ബെണ്ടിച്ചാല്‍, എം.എ സിദ്ദീഖ്, ഷാഫി എ. നെല്ലിക്കുന്ന്, അഷ്റഫ് തെക്കില്‍, മുജീബ് അഹ്മദ്, ആമു ഒറവങ്കര, അബ്ദുല്‍ഖാദര്‍ തെക്കില്‍, മെഹ്റൂഫ് ബദിരിയ, മുസ്തഫ ബി.ആര്.ക്യു, അന്‍വര്‍ ചെമനാട് സംസാരിച്ചു. സെക്രട്ടറി സുനൈഫ് എം.എ.എച്ച് സ്വാഗതവും ട്രഷറര്‍ മുഹമ്മദ് റഹീസ് നന്ദിയും പറഞ്ഞു.