മംഗളൂരു: കഞ്ചാവ് വില്‍പ്പനക്കിടെ പിടിയിലായ രണ്ടുയുവാക്കളെ ഉഡുപ്പി ജില്ലാ സെഷന്‍സ് കോടതി രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചു. ഹൈദരാബാദ് സ്വദേശി തിപിര് നേനി ആദിത്യ (21), തെലുങ്കാന സ്വദേശി മൊഗിലി ഹേമന്ത് റെഡ്ഡി (20) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 2019 ഒക്ടോബര്‍ 27ന് ഉഡുപ്പി ശങ്കരനാരായണ ക്ഷേത്രത്തിന് സമീപം മയക്കുമരുന്ന് വില്ക്കാന് ശ്രമിക്കുന്നതിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്ന് 4.034 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഉഡുപ്പി ഇന്‍സ്പെക്ടര്‍ സീതാറാം ആണ് കേസില്‍ അന്വേഷണം നടത്തിയത്. ഇന്‍സ്പെക്ടര്‍ രാമചന്ദ്ര നായക്ക് 2020-ല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.