കാഞ്ഞങ്ങാട്: കരിന്തളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. കൊല്ലമ്പാറ മഞ്ഞളംകാടിലാണ് അപകടം. കൊന്നക്കാട് കാട്ടാമ്പള്ളിയിലെ ഗണേശന്റെ മകന് അനൂഷ് (27), കരിന്തളം ചിമ്മത്തോട്ടെ രമയുടെ മകന് ശ്രീരാഗ് (18), പെരിയങ്ങാനം മീര്‍കാനം കൊടക്കല്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്റെ മകന് കെ.കെ കിഷോര്‍ (18) എന്നിവരാണ് മരിച്ചത്. കല്ല് കയറ്റിയ ലോറിയാണ് കാറിലിടിച്ചത്. വെള്ളിയാഴ്ച സന്ധ്യക്കാണ് അപകടം. മൃതദേഹങ്ങള്‍ ജില്ലാ ആസ്പത്രി മോര്‍ച്ചറിയില്‍.