കാസര്‍കോട്: തിരു നബി പ്രപഞ്ചത്തിന്റെ വെളിച്ചം എന്ന സന്ദേശത്തില്‍ കേരള മുസ്ലിം ജമാഅത്ത് മീലാദ് കാമ്പയിന് ഭാഗമായി 22ന് രാവിലെ 9.30ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ മീലാദ് സെമിനാര്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ പ്രസിഡണ്ട് ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര ഉപാധ്യക്ഷന്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹസന് അഹ്ദല്‍ തങ്ങള്‍ പ്രാര്‍ഥന നടത്തും. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ മോഡറേറ്ററായി നടക്കുന്ന സെമിനാറില്‍ മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല വിഷയാവതരണവും നോവലിസ്റ്റ് പി. സുരേന്ദ്രന് മുഖ്യ പ്രഭാഷണവും നടത്തും. ചിന്മയ മിഷനിലെ സ്വാമി വിവിക്താനന്ദ സരസ്വതി, ചെര്‍ക്കള മാര്‍ത്തോമയിലെ ഫാ. മാത്യു ബേബി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
വി.വി പ്രഭാകരന്, മുഹമ്മദ് ഹാഷിം, ടി.എ ഷാഫി, എസ്എംഎ സംസ്ഥാന സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ്വൈഎസ് സംസ്ഥാന സെക്രട്ടറി ബഷീര്‍ പുളിക്കൂര്‍. എസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എന്‍ ജഅഫര്‍ സാദിഖ്, എസ്ജെ.എം ജില്ലാ പ്രസിഡന്റ് ജമാല്‍ സഖാഫി ആദൂര്‍ പ്രസംഗിക്കും. ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും മീഡിയാ സെക്രട്ടറി സി എല്‍ ഹമീദ് നന്ദിയും പറയും. പ്രവാചക ജീവിതത്തിന്റെ വിവിധ ഭാഗങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സെമിനാറില്‍ 400 ലേറെ പ്രതിനിധികളുണ്ടാകും.
പത്രസമ്മേളനത്തില്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, സി എല്‍ ഹമീദ് ചെമനാട്, അബ്ദുല്‍ റഹ്മാന് സഖാഫി പൂത്തപ്പലം, അബ്ദുല്ല നാഷണല്‍ സംബന്ധിച്ചു.