കാസര്‍കോട്: കൊളത്തൂര്‍ കല്ലളി മുനമ്പത്ത് കരിച്ചേരി പുഴയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് മരിച്ച രണ്ട് യുവാക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൊല്ലം ചാത്തന്നൂര്‍ എടവട്ടം ചിറക്കരയിലെ വിജയന്റെ മകന് വിജിത്ത് (24), തിരുവനന്തപുരം കടക്കാവൂര്‍ കീഴാറ്റിങ്ങാല്‍ കൊടപ്പുറത്തെ വി. രാജുവിന്റെ മകന് ആര്. രഞ്ജു (24) എന്നിവരാണ് മരിച്ചത്.
കൊളത്തൂര്‍ കല്ലളിയിലുള്ള സുഹൃത്ത് ശ്രീവിഷ്ണുവിനെ കാണാനായി എത്തിയതായിരുന്നു ഇവര്‍. അഞ്ചംഗ സുഹൃത്ത്സംഘം ഇന്നലെ വൈകിട്ടാണ് തൂക്കുപാലത്തിന് സമീപത്തുള്ള പുഴയില്‍ കുളിക്കാനിറങ്ങിയത്. കരിച്ചേരി പുഴയിലെ കുത്തൊഴുക്കും പരിചയക്കുറവുമാണ് ഇവര്‍ അപകടത്തില്‍ പെടാന്‍ കാരണമെന്ന് പറയുന്നു. അപകടം നടന്നയുടന്‍ ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് കുറ്റിക്കോല്‍ ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ രാത്രി വൈകിയാണ് വിജിത്തിന്റെ മൃതദേഹം കണ്ടെത്തുന്നത്. പിന്നെയും മണിക്കൂറുകള്‍ വൈകിയാണ് രഞ്ജുവിന്റെ മൃതദേഹം കണ്ടെത്തിയത്. നേരത്തെ ശ്രീവിഷ്ണുവിനൊപ്പം ചെന്നൈയില്‍ ജോലി ചെയ്തിരുന്നവരാണ് വിജിത്തും രഞ്ജുവും. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ഇന്ന് ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും. മരണവിവരമറിഞ്ഞ് ഇരുവരുടെയും ബന്ധുക്കള്‍ കാസര്‍കോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്.കാസര്‍കോട്: കൊളത്തൂര്‍ കല്ലളി മുനമ്പത്ത് കരിച്ചേരി പുഴയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് മരിച്ച രണ്ട് യുവാക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൊല്ലം ചാത്തന്നൂര്‍ എടവട്ടം ചിറക്കരയിലെ വിജയന്റെ മകന് വിജിത്ത് (24), തിരുവനന്തപുരം കടക്കാവൂര്‍ കീഴാറ്റിങ്ങാല്‍ കൊടപ്പുറത്തെ വി. രാജുവിന്റെ മകന് ആര്. രഞ്ജു (24) എന്നിവരാണ് മരിച്ചത്.
കൊളത്തൂര്‍ കല്ലളിയിലുള്ള സുഹൃത്ത് ശ്രീവിഷ്ണുവിനെ കാണാനായി എത്തിയതായിരുന്നു ഇവര്‍. അഞ്ചംഗ സുഹൃത്ത്സംഘം ഇന്നലെ വൈകിട്ടാണ് തൂക്കുപാലത്തിന് സമീപത്തുള്ള പുഴയില്‍ കുളിക്കാനിറങ്ങിയത്. കരിച്ചേരി പുഴയിലെ കുത്തൊഴുക്കും പരിചയക്കുറവുമാണ് ഇവര്‍ അപകടത്തില്‍ പെടാന്‍ കാരണമെന്ന് പറയുന്നു. അപകടം നടന്നയുടന്‍ ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് കുറ്റിക്കോല്‍ ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ രാത്രി വൈകിയാണ് വിജിത്തിന്റെ മൃതദേഹം കണ്ടെത്തുന്നത്. പിന്നെയും മണിക്കൂറുകള്‍ വൈകിയാണ് രഞ്ജുവിന്റെ മൃതദേഹം കണ്ടെത്തിയത്. നേരത്തെ ശ്രീവിഷ്ണുവിനൊപ്പം ചെന്നൈയില്‍ ജോലി ചെയ്തിരുന്നവരാണ് വിജിത്തും രഞ്ജുവും. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ഇന്ന് ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും. മരണവിവരമറിഞ്ഞ് ഇരുവരുടെയും ബന്ധുക്കള്‍ കാസര്‍കോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്.