കൊടും ക്രൂരതയുടെ 9-ാം നാള്‍ കയ്യാമം; സലീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി
കാഞ്ഞങ്ങാട്: 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 9-ാം നാള്‍ ആന്ധ്രയില്‍ പിടിയിലായ കര്‍ണാടക കുടക് നാപ്പോക്ക് സ്വദേശി പി.എ സലീമിന്റെ (38) അറസ്റ്റ് ഇന്ന് രാവിലെ പൊലീസ് രേഖപ്പെടുത്തി. ആന്ധ്രയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ കാഞ്ഞങ്ങാട്ടെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.സലീമിനെ ഇന്നലെ രാത്രി 9 മണിയോടെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. ഉത്തരമേഖല ഐ.ജി തോംസണ്‍ ജോസ്, ജില്ലാ പൊലീസ് മേധാവി പി. ബിജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് […]
കാഞ്ഞങ്ങാട്: 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 9-ാം നാള്‍ ആന്ധ്രയില്‍ പിടിയിലായ കര്‍ണാടക കുടക് നാപ്പോക്ക് സ്വദേശി പി.എ സലീമിന്റെ (38) അറസ്റ്റ് ഇന്ന് രാവിലെ പൊലീസ് രേഖപ്പെടുത്തി. ആന്ധ്രയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ കാഞ്ഞങ്ങാട്ടെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.സലീമിനെ ഇന്നലെ രാത്രി 9 മണിയോടെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. ഉത്തരമേഖല ഐ.ജി തോംസണ്‍ ജോസ്, ജില്ലാ പൊലീസ് മേധാവി പി. ബിജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് […]
കാഞ്ഞങ്ങാട്: 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 9-ാം നാള്‍ ആന്ധ്രയില്‍ പിടിയിലായ കര്‍ണാടക കുടക് നാപ്പോക്ക് സ്വദേശി പി.എ സലീമിന്റെ (38) അറസ്റ്റ് ഇന്ന് രാവിലെ പൊലീസ് രേഖപ്പെടുത്തി. ആന്ധ്രയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ കാഞ്ഞങ്ങാട്ടെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സലീമിനെ ഇന്നലെ രാത്രി 9 മണിയോടെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. ഉത്തരമേഖല ഐ.ജി തോംസണ്‍ ജോസ്, ജില്ലാ പൊലീസ് മേധാവി പി. ബിജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് നാടിനെ നടുക്കിയ സംഭവിത്തിന്റെ 9-ാം നാള്‍ പ്രതിയെ പിടികൂടിയത്. കാഞ്ഞങ്ങാട്ട് എത്തിച്ച സലീമിനെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. വി രതീഷ്, പ്രത്യേക അന്വേഷണ സംഘത്തിലെ ഡി.വൈ.എസ്.പിമാരായ പി. ബാലകൃഷ്ണന്‍ നായര്‍, സി.കെ സുനില്‍കുമാര്‍, ഇന്‍സ്‌പെക്ടര്‍ എം.പി ആസാദ് എന്നിവരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു.
ആന്ധ്രാപ്രദേശിലെ അഡോണി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് സലീമിനെ കസ്റ്റഡിയിലെടുത്തത്. ഫോണ്‍ ഉപയോഗിക്കാത്ത സലീം മറ്റൊരാളുടെ ഫോണില്‍ നിന്ന് അടുത്ത ബന്ധുവിനെ വിളിച്ചപ്പോഴാണ് കുടുങ്ങിയത്. ബന്ധുക്കളുടെ മുഴുവന്‍ ഫോണുകളും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. അതിനിടെയാണ് അടുത്ത ബന്ധുവിന് ഫോണ്‍ വിളി വന്നത് സൈബര്‍ സെല്‍ പരിശോധനയില്‍ പ്രതി ആന്ധ്രയില്‍ നിന്നാണ് വിളിവന്നതെന്ന് വ്യക്തമായി.
ഈ സമയത്ത് മൈസൂരുവിലുണ്ടായിരുന്ന അന്വേഷണസംഘം ആന്ധ്ര പൊലീസിന്റെ സഹായത്തോടെയാണ് സലീമിനെ കസ്റ്റഡിയിലെടുത്തത്. സൈബര്‍ സെല്ലിന്റെ മിടുക്ക് പ്രതിയെ പിടികൂടുന്നതില്‍ വലിയ പങ്കുവഹിച്ചു.
കുറ്റകൃത്യം പതിവാക്കി; ഇടയ്ക്ക് മാന്യതയുടെ പുറംമോടിയും
കാഞ്ഞങ്ങാട്: മോഷണമായിരുന്നു ലക്ഷ്യമെന്നാണ് പ്രതി സലീം പൊലീസിന് നല്‍കിയ മൊഴി. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ കമ്മല്‍ മോഷ്ടിക്കുന്നതിനിടെ കുട്ടി ഉണരുമെന്ന് കരുതി എടുത്തുകൊണ്ട് പോയി. ബഹളം വെച്ച കുട്ടിയെ കൊന്നുകളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്.
സലീം സ്വന്തമായി മൊബൈല്‍ ഉപയോഗിക്കാറില്ല. കുടകില്‍ എത്തുമ്പോള്‍ മാതാവിന്റെയും കാഞ്ഞങ്ങാട്ട് ഭാര്യയുടെയും ഫോണുകളാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്.
ഇതോടെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം സാധ്യമായില്ല. കുടക്, മാണ്ഡ്യ, ഈശ്വരമംഗലം തുടങ്ങിയ ഇടങ്ങളിലും കാസര്‍കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലും അന്വേഷണ സംഘം പ്രതിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇടക്ക് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും പിന്നീട് നല്ല സ്വഭാവക്കാരനായി ജീവിക്കുകയും ചെയ്യുന്ന രീതിയാണ് പ്രതിയുടേത്. ബൈക്കില്‍ കറങ്ങി നടന്നാണ് കുറ്റകൃത്യം ചെയ്യുന്നത്. നേരത്തെ മാല പിടിച്ചു പറിച്ച കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റിക്കൊണ്ട് പോയി വനത്തിലെത്തിച്ച് പീഡിപ്പിച്ചതിന് പോക്‌സോ കേസിലും ഇയാള്‍ പ്രതിയാണ്. ഇതില്‍ മൂന്ന് മാസം റിമാണ്ടിലായിരുന്നു. ബംഗളൂരുവിലും ഗോവയിലും ഹോട്ടല്‍ ജോലി ചെയ്തിരുന്ന യുവാവ് അവിടേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഭാര്യയെ ഇയാള്‍ ഫോണില്‍ വിളിച്ചത്. ഇതോടെ പൊലീസ് ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പെണ്‍കുട്ടിയെ പീഡിപ്പിച്ച സ്ഥലത്ത് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോവും
കാഞ്ഞങ്ങാട്: പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ സലീമിനെ പെണ്‍കുട്ടിയെ എടുത്തു കൊണ്ടുപോയി പീഡിപ്പിച്ച പ്രദേശത്ത് തെളിവെടുപ്പിന് കൊണ്ടുപോകും. രാത്രികാലങ്ങളില്‍ ഇറങ്ങി നടന്ന് മോഷണം നടത്തുന്ന സലീം പെണ്‍കുട്ടിയുടെ വീട്ടിനടുത്തെത്തിയപ്പോഴാണ് വാതില്‍ തുറന്നുകണ്ടത്. ആളനക്കമില്ലെന്ന് ഉറപ്പിച്ച് അകത്ത് കയറുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ബഹളം വെക്കാന്‍ ഒരുങ്ങിയപ്പോഴാണ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പുറത്തേക്കു കൊണ്ടുപോയതെന്നാണ് വിവരം.
ഈ മാസം 15നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കമ്മലുകള്‍ കവര്‍ന്നശേഷം പീഡിപ്പിച്ചത്. ഊരിയെടുത്ത കമ്മലുകള്‍ കൂത്തുപറമ്പിലെ ഒരു ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയതായി വിവരമുണ്ട്. കൂത്തുപറമ്പ് ഭാഗത്ത് സലീമിന് ബന്ധുക്കളുമുണ്ട് . ഇവ കണ്ടെടുക്കാനും പൊലീസ് സലീമിനെയും കൊണ്ട് കൂത്തുപറമ്പിലേക്ക് പോകും. അതിനിടെ പെണ്‍കുട്ടിയെ ദ്രോഹിക്കുന്നതിന് രണ്ട് ദിവസം മുമ്പ് പ്രദേശത്തെ ഒരു സ്ത്രീയുടെ മാല തട്ടിപ്പറിച്ചിരുന്നതായി സലിം സമ്മതിച്ചിട്ടുണ്ട്. മുക്കുപണ്ടമാണ് തട്ടിപ്പറിച്ചത്. ഈ ഒരു സംഭവവും കൂടിയാണ് പ്രതിയെ കുറിച്ചുള്ള സൂചനകളിലേക്ക് എത്തിച്ചത്. പ്രദേശത്തു നിന്ന് ഒരു മൊബൈല്‍ ഫോണ്‍ കവര്‍ച്ച ചെയ്തതായും വിവരമുണ്ട്. മൂന്ന് ദിവസം മുമ്പാണ് പ്രതി ആന്ധ്രയിലേക്ക് എത്തിയത് എന്നാണ് വിവരം. സലീമിനെ ഇന്ന് വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.