കാസര്‍കോട്: തിങ്കളാഴ്ച ജില്ലയില്‍ 98 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 42 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 1264 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 32197 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 30625 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
വീടുകളില്‍ 6609 പേരും സ്ഥാപനങ്ങളില്‍ 370 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6979 പേരാണ്. പുതിയതായി 673 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2385 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 773 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 359 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 164 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 43 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍- 5
ബേഡഡുക്ക-5
ചെമ്മനാട്-5
ചെങ്കള-7
ചെറുവത്തൂര്‍-5
ഈസ്റ്റ് എളേരി-2
കള്ളാര്‍- 1
കാഞ്ഞങ്ങാട്-5
കാറഡുക്ക–1
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി-2
കോടോം ബേളൂര്‍- 1
മധൂര്‍-2
മടിക്കൈ- 2
മംഗല്പാടി- 2
മഞ്ചേശ്വരം-2
മൊഗ്രാല്‍ പൂത്തൂര്‍-1
നീലേശ്വരം-4
പടന്ന-2
പള്ളിക്കര-4
പനത്തടി-5
പിലിക്കോട്-10
പൂല്ലൂര്‍ പെരിയ-2
തൃക്കരിപ്പൂര്‍-6
ഉദുമ-11
വലിയപ്പറമ്പ-3
ഇതരജില്ല
ശ്രീകണ്ഠാപുരം-1
കുഞ്ഞിമങ്കലം-1
ഇന്ന് കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍- 1
ബളാല്‍-13
ചെമ്മനാട്-4
ചെങ്കള-2
ചെറുവത്തൂര്‍-2
കാഞ്ഞങ്ങാട്-2
കയ്യൂര്‍ ചീമേനി-2
കിനാനൂര്‍ കരിന്തളം-4
മടിക്കൈ-1
നീലേശ്വരം-1
പിലിക്കോട്- 1
പുല്ലൂര്‍ പെരിയ-1
തൃക്കരിപ്പൂര്‍-3
ഉദുമ-2
വെസ്റ്റ് എളേരി-1
ഇതരജില്ല
ഇരിക്കൂര്‍-1
പുതുപാടി-1