ഉപ്പളയില്‍ ഇലക്‌ട്രോണിക്‌സ് കടയുടെ വൈദ്യുതി വിച്ഛേദിച്ച് 93,000 രൂപ കവര്‍ന്നു
ഉപ്പള: ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് ശേഷം ഉപ്പളയില്‍ ഇലക്ട്രോണിക്‌സ് കടയില്‍ നിന്ന് 93,000 കവര്‍ന്നു. ഉപ്പള ഹനഫി ബസാറില്‍ മണ്ണംകുഴിയിലെ ഹനാനും മറ്റു രണ്ട് പേരും ചേര്‍ന്ന് നടത്തുന്ന ലുലു ഇലക്ട്രോണിക്‌സ് കടയിലാണ് കവര്‍ച്ച നടന്നത്. ബുധനാഴ്ച്ച രാത്രിയാണ് കവര്‍ച്ച. കടയുടെ രണ്ടാംനിലയിലെ ഗോഡൗണിലേക്ക് മറ്റൊരു കടയിലെ ഏണി എടുത്തു കൊണ്ട് വന്ന് വെച്ച് രണ്ടാംനിലയില്‍ കയറി കാര്‍ഡ് ബോര്‍ഡ് അടിച്ച ഗോഡൗണിലെ ദ്വാരത്തില്‍ കൂടി താഴത്തെ നിലയിലേക്ക് ഇറങ്ങിയാണ് കവര്‍ച്ച നടത്തിയതെന്നാണ് വിവരം. […]

ഉപ്പള: ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് ശേഷം ഉപ്പളയില്‍ ഇലക്ട്രോണിക്‌സ് കടയില്‍ നിന്ന് 93,000 കവര്‍ന്നു. ഉപ്പള ഹനഫി ബസാറില്‍ മണ്ണംകുഴിയിലെ ഹനാനും മറ്റു രണ്ട് പേരും ചേര്‍ന്ന് നടത്തുന്ന ലുലു ഇലക്ട്രോണിക്‌സ് കടയിലാണ് കവര്‍ച്ച നടന്നത്. ബുധനാഴ്ച്ച രാത്രിയാണ് കവര്‍ച്ച. കടയുടെ രണ്ടാംനിലയിലെ ഗോഡൗണിലേക്ക് മറ്റൊരു കടയിലെ ഏണി എടുത്തു കൊണ്ട് വന്ന് വെച്ച് രണ്ടാംനിലയില്‍ കയറി കാര്‍ഡ് ബോര്‍ഡ് അടിച്ച ഗോഡൗണിലെ ദ്വാരത്തില്‍ കൂടി താഴത്തെ നിലയിലേക്ക് ഇറങ്ങിയാണ് കവര്‍ച്ച നടത്തിയതെന്നാണ് വിവരം. മേശ വലിപ്പിലുണ്ടായിരുന്ന പണമാണ് കവര്‍ന്നത്. സി.സി.ടി.വിയില്‍ ദൃശ്യങ്ങള്‍ പതിയാതിരിക്കാനാണ് ഫ്യൂസ് ഊരിയതെന്ന് സംശയിക്കുന്നു. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരികയാണ്.