വീട്ടുമുറ്റത്തെ മരത്തില്‍ ഊഞ്ഞാലാടുകയായിരുന്ന 9 വയസുകാരിയെ നിയന്ത്രണം വിട്ട കാര്‍ വന്നിടിച്ചു; ആസ്പത്രിയിലെത്തിക്കും മുമ്പെ കുട്ടി മരിച്ചു
കുന്താപുരം: വീട്ടുമുറ്റത്തെ മരത്തില്‍ ഊഞ്ഞാലാടുകയായിരുന്ന 9 വയസുകാരിയെ നിയന്ത്രണം വിട്ട കാര്‍ വന്നിടിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പെ മരണം സംഭവിച്ചു. കുന്താപുരം ബീജാഡി ഗ്രാമത്തിലെ നീര്‍സ്വാലെയില്‍ പ്രധാന്യയാണ് മരിച്ചത്. ബീജാഡിയില്‍ വീട്ടുമുറ്റത്തെ മരത്തില്‍ തൂങ്ങിക്കിടന്നിരുന്ന ഊഞ്ഞാലില്‍ പ്രാധാന്യ കളിക്കുകയായിരുന്നു. ഇതിനിടെ കുടുംബാംഗമായ സന്തോഷ് വീട്ടുമുറ്റത്തെ വാഹനം സ്റ്റാര്‍ട്ട് ചെയ്തയുടന്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഊഞ്ഞാലില്‍ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഊഞ്ഞാലില്‍ നിന്ന് തെറിച്ചുവീണ പ്രാധാന്യയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടനെ കോട്ടേശ്വരയിലെ […]

കുന്താപുരം: വീട്ടുമുറ്റത്തെ മരത്തില്‍ ഊഞ്ഞാലാടുകയായിരുന്ന 9 വയസുകാരിയെ നിയന്ത്രണം വിട്ട കാര്‍ വന്നിടിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പെ മരണം സംഭവിച്ചു. കുന്താപുരം ബീജാഡി ഗ്രാമത്തിലെ നീര്‍സ്വാലെയില്‍ പ്രധാന്യയാണ് മരിച്ചത്.
ബീജാഡിയില്‍ വീട്ടുമുറ്റത്തെ മരത്തില്‍ തൂങ്ങിക്കിടന്നിരുന്ന ഊഞ്ഞാലില്‍ പ്രാധാന്യ കളിക്കുകയായിരുന്നു. ഇതിനിടെ കുടുംബാംഗമായ സന്തോഷ് വീട്ടുമുറ്റത്തെ വാഹനം സ്റ്റാര്‍ട്ട് ചെയ്തയുടന്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഊഞ്ഞാലില്‍ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഊഞ്ഞാലില്‍ നിന്ന് തെറിച്ചുവീണ പ്രാധാന്യയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടനെ കോട്ടേശ്വരയിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. കുന്താപൂരം പൊലീസ് കേസെടുത്തു.