ഓണ്‍ലൈന്‍ തട്ടിപ്പ്: കണ്ണൂര്‍ സ്വദേശിനിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 9 ലക്ഷം തട്ടിയെടുത്ത ഉത്തര്‍പ്രദേശ് സ്വദേശി പിടിയില്‍

കണ്ണൂര്‍: ഓണ്‍ലൈന്‍ വഴി മലയാളി യുവതിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്ത ഉത്തര്‍പ്രദേശ് സ്വദേശി പിടിയിലായി. യുപി മിര്‍ജാപൂര്‍ സ്വദേശി പ്രവീണ്‍ കുമാറിനെയാണ് കണ്ണൂര്‍ ടൌണ്‍ പോലീസ് പിടികൂടിയത്. കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശിനിയുടെ ബാങ്ക് അക്കൌണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. എസ് ബി ഐ ബാങ്ക് ഉദ്യോഗസ്ഥന്‍ എന്ന പേരില്‍ പരാതിക്കാരിയുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ച് യൂസര്‍ ഐ ഡിയും പാസ്സ്‌വേഡും ചോദിച്ചറിഞ്ഞ ശേഷം പണം പിന്‍വലിക്കുകയായിരുന്നു. കൂട്ടുപ്രതികളായ രണ്ടു പേരെ കൂടി […]

കണ്ണൂര്‍: ഓണ്‍ലൈന്‍ വഴി മലയാളി യുവതിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്ത ഉത്തര്‍പ്രദേശ് സ്വദേശി പിടിയിലായി. യുപി മിര്‍ജാപൂര്‍ സ്വദേശി പ്രവീണ്‍ കുമാറിനെയാണ് കണ്ണൂര്‍ ടൌണ്‍ പോലീസ് പിടികൂടിയത്. കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശിനിയുടെ ബാങ്ക് അക്കൌണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്.

എസ് ബി ഐ ബാങ്ക് ഉദ്യോഗസ്ഥന്‍ എന്ന പേരില്‍ പരാതിക്കാരിയുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ച് യൂസര്‍ ഐ ഡിയും പാസ്സ്‌വേഡും ചോദിച്ചറിഞ്ഞ ശേഷം പണം പിന്‍വലിക്കുകയായിരുന്നു. കൂട്ടുപ്രതികളായ രണ്ടു പേരെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലെ എസ് ഐ ശ്രീ സജീവന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ സന്തോഷ്, സജിത്ത് എന്നിവരാണ് ഉത്തര്‍പ്രദേശിലെ അറോറ പോലിസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.

Related Articles
Next Story
Share it