കോവിഡ് വാക്സിനേഷന്‍; ഇന്ത്യ 89 രാജ്യങ്ങള്‍ക്കുപിന്നില്‍; ട്വീറ്റുമായി കപില്‍ സിബല്‍

ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിനേഷന്‍ കാര്യത്തില്‍ ഇന്ത്യ പിറകോട്ട് പോകുന്നതായി കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍. വാക്സിനേഷന്‍ പദ്ധതി നടപ്പാക്കുന്നതില്‍ ഇന്ത്യ 89 രാജ്യങ്ങള്‍ക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. വാക്സിന്‍ നയം ഉപയോഗിച്ച് ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയില്‍ വാക്സിനേഷന്‍ നയത്തെക്കുറിച്ച് സംസാരിക്കുന്നത് ബിജെപി എംപി തടസ്സപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ രാഷ്ട്രീയമാണ് എന്തിലും എന്ന് അഭിപ്രായപ്പെട്ട കപില്‍, വാക്സിനേഷന്‍ എടുക്കുന്നതില്‍ മികവ് പുലര്‍ത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം താഴോട്ട് പോകുന്നതെക്കുറിച്ച് […]

ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിനേഷന്‍ കാര്യത്തില്‍ ഇന്ത്യ പിറകോട്ട് പോകുന്നതായി കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍. വാക്സിനേഷന്‍ പദ്ധതി നടപ്പാക്കുന്നതില്‍ ഇന്ത്യ 89 രാജ്യങ്ങള്‍ക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. വാക്സിന്‍ നയം ഉപയോഗിച്ച് ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയില്‍ വാക്സിനേഷന്‍ നയത്തെക്കുറിച്ച് സംസാരിക്കുന്നത് ബിജെപി എംപി തടസ്സപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ രാഷ്ട്രീയമാണ് എന്തിലും എന്ന് അഭിപ്രായപ്പെട്ട കപില്‍, വാക്സിനേഷന്‍ എടുക്കുന്നതില്‍ മികവ് പുലര്‍ത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം താഴോട്ട് പോകുന്നതെക്കുറിച്ച് ട്വീറ്റ് ചെയ്തു. പാര്‍ലമെന്ററി അക്കൗണ്ട്സ് കമ്മിറ്റിയില്‍ വാക്സിനേഷന്‍ നയം ചര്‍ച്ച ചെയ്യുന്നത് ബിജെപി അംഗം വിലക്കി എന്ന് അദ്ദേഹം പറഞ്ഞു.

"എല്ലാത്തിലും രാഷ്ട്രീയമാണ്.

മെയ് 24: 75 രാജ്യങ്ങള്‍ ഇന്ത്യക്ക് മുന്നില്‍

ജൂണ്‍ 1: 81 രാജ്യങ്ങള്‍.

ജൂണ്‍ 17: 89 രാജ്യങ്ങള്‍.

രാജ്യത്തെ 3.5 ശതമാനം പേരെയാണ് ആകെ വാക്സിനേഷന് വിധേയമാക്കിയിട്ടുളളതെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം രാജ്യത്തെ 26.53 കോടി പേര്‍ക്കാണ് ഇതുവരെ വാക്സിന്‍ നല്‍കിയിട്ടുളളത്. അതില്‍ 20,67,085 പേര്‍ക്ക് ആദ്യ ഡോസും 67,447 പേര്‍ക്ക് 18-44 പ്രായക്കാരില്‍ രണ്ടാം ഡോസും നല്‍കി.

Related Articles
Next Story
Share it