കാസര്‍കോട്: ജില്ലയില്‍ ചൊവ്വാഴ്ച 85 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 26006 ആയി. ചികിത്സയിലുണ്ടായിരുന്ന 154 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ഡി.എം.ഒ ഡോ. എ.വി രാംദാസ് അറിയിച്ചു.
വീടുകളില്‍ 5685 പേരും സ്ഥാപനങ്ങളില്‍ 340 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ 6025 പേരാണ് കോവിഡ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 405 പേരെ കൂടി നിരീക്ഷണത്തിലാക്കി. 616 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആസ്പത്രികളിലും മറ്റ് കോവിഡ് കെയര്‍ സെന്ററുകളിലുമായി 42 പേരെ പുതിയതായി നിരീക്ഷണത്തിലാക്കി. ആസ്പത്രികളില്‍ നിന്നും മറ്റ് കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നുമായി 159 പേരെ ഡിസ്ചാര്‍ജ് ചെയ്തു. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1438 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 274 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.