കാസര്‍കോട്: വ്യാഴാഴ്ച ജില്ലയില്‍ 84 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 26174 ആയി. ചികിത്സയിലുണ്ടായിരുന്ന 46 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 842 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.
വീടുകളില്‍ 5433 പേരും സ്ഥാപനങ്ങളില്‍ 358 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5851 പേരാണ്. പുതിയതായി 339 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1802 (ആര്‍ടിപിസിആര്‍-311, ആന്റിജന്‍-1488, ട്രൂനാറ്റ്-3) സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 370 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 505 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 85 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 47 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ 889 പേരാണ് നിലവില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 651 പേരും വീടുകളില്‍ ചികിത്സയിലാണ്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 272 ആയി.
ഇന്ന് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-2
ബദിയഡുക്ക-1
ബളാല്‍-5
ബേഡഡുക്ക-8
ചെമ്മനാട്-3
ചെങ്കള-4
മംഗലാപുരം-1
ദേലംമ്പാടി-1
ഈസ്റ്റ് എളേരി-2
കള്ളാര്‍-4
കാഞ്ഞങ്ങാട്-3
കാറഡുക്ക-1
കാസര്‍കോട്-5
കയ്യൂര്‍ ചീമേനി-4
കിനാനൂര്‍ കരിന്തളം-5
കോടോം ബേളൂര്‍-1
കുറ്റിക്കോല്‍-1
മധൂര്‍-4
മടിക്കൈ-2
മുളിയാര്‍-3
നീലേശ്വരം-1
പൈവളിഗ-1
പള്ളിക്കര-2
പനത്തടി-3
പിലിക്കോട്-6
പുല്ലൂര്‍ പെരിയ-3
തൃക്കരിപ്പൂര്‍-1
ഉദുമ-3
വെസ്റ്റ് എളേരി-4
ഇന്ന് കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-1
ബളാല്‍-6
ബേഡഡുക്ക-4
ചെമ്മനാട്-1
ചെങ്കള-2
കാഞ്ഞങ്ങാട്-3
കയ്യൂര്‍ ചീമേനി-4
കിനാനൂര്‍ കരിന്തളം-2
മധൂര്‍-1
മടിക്കൈ-3
മംഗല്പാടി-2
മീഞ്ച-2
നീലേശ്വരം-5
പടന്ന-1
പൈവളിഗ-1
തൃക്കരിപ്പൂര്‍-1
ഉദുമ-2
വെസ്റ്റ് എളേരി-3
മറ്റ് ജില്ല
പൊതുകല്ല്-1
അമ്പലപുഴ-1