ദീപാവലി വരെ സൗജന്യ റേഷന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: ദീപാവലി വരെ സൗജന്യ റേഷന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ ഭാഗമായാണ് സൗജന്യ റേഷന്‍ നല്‍കുക. തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് നവംബര്‍ വരെ റേഷന്‍ ലഭിക്കും. ആരും വിശന്നുറങ്ങേണ്ട സാഹചര്യമുണ്ടാവില്ല. കോവിഡ് കാലത്ത് കേന്ദ്രസര്‍ക്കാര്‍ പാവങ്ങള്‍ക്കൊപ്പമായിരുന്നു. പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ സൗജന്യ അരി വിതരണം കഴിഞ്ഞ മാസം പുനരാരംഭിച്ചിരുന്നു. 2020 ഒക്‌ടോബറിലാണ് പ്രധാനമന്ത്രി സൗജന്യ റേഷന്‍ പ്രഖ്യാപിച്ചത്. […]

ന്യൂഡെല്‍ഹി: ദീപാവലി വരെ സൗജന്യ റേഷന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ ഭാഗമായാണ് സൗജന്യ റേഷന്‍ നല്‍കുക. തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് നവംബര്‍ വരെ റേഷന്‍ ലഭിക്കും. ആരും വിശന്നുറങ്ങേണ്ട സാഹചര്യമുണ്ടാവില്ല. കോവിഡ് കാലത്ത് കേന്ദ്രസര്‍ക്കാര്‍ പാവങ്ങള്‍ക്കൊപ്പമായിരുന്നു. പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ സൗജന്യ അരി വിതരണം കഴിഞ്ഞ മാസം പുനരാരംഭിച്ചിരുന്നു. 2020 ഒക്‌ടോബറിലാണ് പ്രധാനമന്ത്രി സൗജന്യ റേഷന്‍ പ്രഖ്യാപിച്ചത്. 80 കോടി ജനങ്ങള്‍ക്ക് ഏഴ് മാസത്തേക്ക് സൗജന്യ റേഷന്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. 1.5 ലക്ഷം കോടിയായിരുന്നു പദ്ധതിക്ക് പ്രതീക്ഷിച്ചിരുന്ന ചെലവ്. ഈ സൗജന്യ റേഷനാണ് ഇപ്പോള്‍ നീട്ടിയിരിക്കുന്നത്.

Related Articles
Next Story
Share it