അമിതവേഗതയില്‍ വന്ന മോട്ടോര്‍ സൈക്കിളിടിച്ച് എട്ടുവയസുകാരി മരിച്ചു

മംഗളൂരു: അമിതവേഗതയില്‍ വന്ന മോട്ടോര്‍ സൈക്കിളിടിച്ച് എട്ടുവയസുകാരി മരിച്ചു. ഉജിരെക്കടുത്ത് ബദനാജെയില്‍ വെള്ളിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയും അശോക-ജയശ്രീ ദമ്പതികളുടെ മകളുമായ അങ്കിത(8)യാണ് മരിച്ചത്. റോഡ് മുറിച്ച് കടക്കുകയായിരുന്ന കുട്ടിയെ മോട്ടോര്‍ സൈക്കിള്‍ ഇടിക്കുകയായിരുന്നു. മോട്ടോര്‍ സൈക്കിള്‍ ഓടിച്ച വികാസിനെതിരെ ബെല്‍ത്തങ്ങാടി പൊലീസ് കേസെടുത്തു.

മംഗളൂരു: അമിതവേഗതയില്‍ വന്ന മോട്ടോര്‍ സൈക്കിളിടിച്ച് എട്ടുവയസുകാരി മരിച്ചു. ഉജിരെക്കടുത്ത് ബദനാജെയില്‍ വെള്ളിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.
മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയും അശോക-ജയശ്രീ ദമ്പതികളുടെ മകളുമായ അങ്കിത(8)യാണ് മരിച്ചത്. റോഡ് മുറിച്ച് കടക്കുകയായിരുന്ന കുട്ടിയെ മോട്ടോര്‍ സൈക്കിള്‍ ഇടിക്കുകയായിരുന്നു. മോട്ടോര്‍ സൈക്കിള്‍ ഓടിച്ച വികാസിനെതിരെ ബെല്‍ത്തങ്ങാടി പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it