ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡണ്ടടക്കം 8 പേര്‍ കൊല്ലപ്പെട്ടു
ടെഹ്‌റാന്‍: ഒടുവില്‍ ആ യാഥാര്‍ത്ഥ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ട ഇറാന്‍ പ്രസിഡണ്ട് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യമന്ത്രി ഹുസൈന്‍ അമിറും കൊല്ലപ്പെട്ടു. ഇറാന്‍ മാധ്യമങ്ങളാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം പുറത്തുവിട്ടത്. ഹെലികോപ്ടറിന് സമീപത്തുനിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചില മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണെന്നും തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. തകര്‍ന്ന ഹെലികോപ്റ്ററിന് അരികില്‍ രക്ഷാപ്രവര്‍ത്തകരെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നാണ് വിവരം. തകര്‍ന്ന ഹെലികോപ്ടറിന്റെ സമീപത്തുനിന്നുള്ള ചിത്രങ്ങളും പുറത്തുവന്നു.അപകടത്തില്‍ […]

ടെഹ്‌റാന്‍: ഒടുവില്‍ ആ യാഥാര്‍ത്ഥ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ട ഇറാന്‍ പ്രസിഡണ്ട് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യമന്ത്രി ഹുസൈന്‍ അമിറും കൊല്ലപ്പെട്ടു. ഇറാന്‍ മാധ്യമങ്ങളാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം പുറത്തുവിട്ടത്. ഹെലികോപ്ടറിന് സമീപത്തുനിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചില മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണെന്നും തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. തകര്‍ന്ന ഹെലികോപ്റ്ററിന് അരികില്‍ രക്ഷാപ്രവര്‍ത്തകരെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നാണ് വിവരം. തകര്‍ന്ന ഹെലികോപ്ടറിന്റെ സമീപത്തുനിന്നുള്ള ചിത്രങ്ങളും പുറത്തുവന്നു.
അപകടത്തില്‍ എല്ലാവരും കൊല്ലപ്പെട്ടെന്ന് ഇറാന്‍ റെഡ് ക്രെസന്റ് ചെയര്‍മാന്‍ കോലിവാന്‍ഡും അറിയിച്ചു. ഇറാന്‍ പ്രസിഡണ്ടിനും വിദേശകാര്യ മന്ത്രിക്കും പുറമെ ഈസ്റ്റേണ്‍ അസര്‍ബൈജാന്‍ ഗവര്‍ണര്‍ മലേക് റഹ്മതി, തബ്‌റിസ് ഇമാം മുഹമ്മദ് അലി അലെഹസം, പൈലറ്റ്, സഹപൈലറ്റ്, ക്രൂ ചീഫ്, സുരക്ഷാ മേധാവി, ബോഡി ഗാര്‍ഡ് എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവരെല്ലാം മരിച്ചെന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
ഇറാന്‍ പ്രസിഡണ്ട് കൊല്ലപ്പെട്ടതോടെ ഇറാന്‍ ഭരണഘടന പ്രകാരം ഒന്നാം വൈസ് പ്രസിഡണ്ട് മുഹമ്മദ് മുക്ബാര്‍ ഇറാന്റെ താല്‍ക്കാലിക പ്രസിഡണ്ടായി ചുമതലയേല്‍ക്കും. പ്രത്യേക കൗണ്‍സിലായിരിക്കും ഭരണകാര്യങ്ങള്‍ കൈകാര്യം ചെയ്യുക. അടുത്ത 50 ദിവസത്തിനുള്ളില്‍ പുതിയ പ്രസിഡണ്ടിനായുള്ള തിരഞ്ഞെടുപ്പ് നടക്കും. രക്ഷാദൗത്യത്തിന് റഷ്യയുടെയും തുര്‍ക്കിയുടെയും സഹായം ലഭിച്ചിരുന്നു.
12 മണിക്കൂറിലധികമായി നാല്‍പതിലേറെ സംഘങ്ങള്‍ നടത്തിയ തിരച്ചിലിലാണ് ഹെലികോപ്ടര്‍ കണ്ടെത്താനായത്. അസര്‍ബൈജാന്‍ അതിര്‍ത്തിക്ക് സമീപം ജോല്‍ഫ നഗരത്തിലാണ് അപകടമുണ്ടായത്. ടെഹ്‌റാനില്‍ നിന്ന് 600 കിലോ മീറ്റര്‍ അകലെയാണ് ഈ സ്ഥലം. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ തിരിച്ചിറക്കിയതാണെന്നാണ് ഇറാന്‍ വാര്‍ത്താ ഏജന്‍സി വിശദീകരിക്കുന്നത്.