ഉത്തരാഖണ്ഡിലെ നീതി താഴ്വരയിയില്‍ മഞ്ഞുമല തകര്‍ന്ന് 8 പേര്‍ മരിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നീതി താഴ്വരയിയില്‍ മഞ്ഞുമല തകര്‍ന്ന് എട്ട് പേര്‍ മരിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായതെന്ന് സൈന്യം അറിയിച്ചു. മേഖലയില്‍ റോഡ് നിര്‍മാണത്തിനായി ഒരു ബിആര്‍ഒ സംഘവും രണ്ടു തൊഴില്‍ ക്യാംപുകളും ഉണ്ടായിരുന്നു. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ (ബിആര്‍ഒ) ക്യാംപില്‍ ജോലി ചെയ്തിരുന്ന 384 പേരെ സൈന്യം രക്ഷപ്പെടുത്തി. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഉത്തരാഖണ്ഡിലെ സുംന - റിംഖിം റോഡില്‍ സുംനയ്ക്കു നാല് കിലോമീറ്റര്‍ മുമ്പായാണ് അപകടം ഉണ്ടായത്. പ്രദേശത്ത് കഴിഞ്ഞ […]

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നീതി താഴ്വരയിയില്‍ മഞ്ഞുമല തകര്‍ന്ന് എട്ട് പേര്‍ മരിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായതെന്ന് സൈന്യം അറിയിച്ചു. മേഖലയില്‍ റോഡ് നിര്‍മാണത്തിനായി ഒരു ബിആര്‍ഒ സംഘവും രണ്ടു തൊഴില്‍ ക്യാംപുകളും ഉണ്ടായിരുന്നു. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ (ബിആര്‍ഒ) ക്യാംപില്‍ ജോലി ചെയ്തിരുന്ന 384 പേരെ സൈന്യം രക്ഷപ്പെടുത്തി. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ഉത്തരാഖണ്ഡിലെ സുംന - റിംഖിം റോഡില്‍ സുംനയ്ക്കു നാല് കിലോമീറ്റര്‍ മുമ്പായാണ് അപകടം ഉണ്ടായത്. പ്രദേശത്ത് കഴിഞ്ഞ അഞ്ച് ദിവസമായി കനത്ത മഴയും മഞ്ഞുവീഴ്ചയും ഉണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കുന്നതിനായി പര്‍വതാരോഹണ രക്ഷാപ്രവര്‍ത്തന സംഘങ്ങളും സ്ഥലത്തുണ്ട്.

സാധ്യമായ എല്ലാ സഹായങ്ങളും ആഭ്യന്തരമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ജാഗ്രത പാലിക്കാന്‍ ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി പോലീസിന് നിര്‍ദേശം നല്‍കിയതായും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത്ത് സിംഗ് റാവത്ത് അറിയിച്ചു.

Related Articles
Next Story
Share it