കാസര്‍കോട്: ജില്ലയില്‍ 793 പേര് കൂടി കോവിഡ് 19 പോസിറ്റീവായി. വെള്ളിയാഴ്ച്ച ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 14।6 ശതമാനമാണ്. ചികിത്സയിലുണ്ടായിരുന്ന 651 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6434 പേരാണ് ചികിത്സയിലുള്ളത്। ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 320 ആയി ഉയര്‍ന്നു.
വീടുകളില്‍ 28263 പേരും സ്ഥാപനങ്ങളില്‍ 1247 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 29510 പേരാണ്। പുതിയതായി 1664 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3879 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര് ടി പി സി ആര് 2196, ആന്റിജന്‍ 1670, ട്രൂനാറ്റ് 13). 2150 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1194 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 697 പേര് നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും 651 കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും പേരെ ഡിസ്ചാര്‍ജ് ചെയ്തു.
101246 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 93997 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.