കാപട്യം നിറഞ്ഞ ആധുനിക കാലത്ത് യുവപണ്ഡിതര്‍ സത്യത്തിന്റെ ഉല്‍ബോധകരാവുക-സ്വാദിഖലി തങ്ങള്‍

മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമിയിലെ 78 പേര്‍ മാലികി ബിരുദം നേടി കാസര്‍കോട്: യുവപണ്ഡിതര്‍ കാലത്തിന്റെ നാഡിസ്പന്ദനങ്ങള്‍ അറിഞ്ഞ് ദീനി പ്രബോധന രംഗത്ത് സജീവമാകണമെന്ന് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാപട്യം നിറഞ്ഞ ആധുനിക കാലത്ത് സത്യത്തിന്റെ ഉല്‍ബോധകരാവണമെന്നും മതം പൂര്‍ണമായും ഉള്‍ക്കൊണ്ടാവണം പ്രബോധനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തളങ്കര മാലിക് ദിനാര്‍ ഇസ്ലാമിക് അക്കാദമി നാലാം സനദ്ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാദിഖലി തങ്ങള്‍. മാലിക് […]

മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമിയിലെ 78 പേര്‍ മാലികി ബിരുദം നേടി

കാസര്‍കോട്: യുവപണ്ഡിതര്‍ കാലത്തിന്റെ നാഡിസ്പന്ദനങ്ങള്‍ അറിഞ്ഞ് ദീനി പ്രബോധന രംഗത്ത് സജീവമാകണമെന്ന് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാപട്യം നിറഞ്ഞ ആധുനിക കാലത്ത് സത്യത്തിന്റെ ഉല്‍ബോധകരാവണമെന്നും മതം പൂര്‍ണമായും ഉള്‍ക്കൊണ്ടാവണം പ്രബോധനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തളങ്കര മാലിക് ദിനാര്‍ ഇസ്ലാമിക് അക്കാദമി നാലാം സനദ്ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാദിഖലി തങ്ങള്‍. മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമിയില്‍ നിന്നും പത്ത് വര്‍ഷം പഠനം പൂര്‍ത്തിയാക്കിയ 78 ഓളം മാലികീ പണ്ഡിതര്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളില്‍ സനദ് സ്വീകരിച്ചു. മാലിക് ദിനാര്‍ വലിയ ജുമുഅത്ത് പള്ളി പ്രസിഡണ്ട യഹ്യ തളങ്കര അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ സനദ്ദാന പ്രസംഗം നടത്തി. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി മുഖ്യാതിഥിയായിരുന്നു. അക്കാദമി പ്രിന്‍സിപ്പല്‍ അബ്ദുല്‍ ബാരി ഹുദവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ത്വാഖ അഹമ്മദ് മൗലവി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ടി.ഇ അബ്ദുല്ല, അബ്ദുല്‍ മജീദ് ബാഖവി, യു. ഷാഫി ഹാജി, ചെങ്കള അബ്ദുല്ല ഫൈസി, സിദ്ദിഖ് നദ്‌വി ചേരൂര്‍, യൂനുസ് അലി ഹുദവി, സയ്യിദ് ഹുസൈന്‍ തങ്ങള്‍ മസ്തിക്കുണ്ട്, ഇബ്രാഹിം ഖലീല്‍ ഹുദവി അല്‍ മാലികി കല്ലായം, കെ.എ.എം ബഷീര്‍, ടി.എ. ഷാഫി, പി. അബ്ദുസത്താര്‍ ഹാജി, കെ.എം. അബ്ദുല്‍ റഹ്‌മാന്‍, പി.ബി. ഷഫീഖ്, അഹമദ് ഹാജി അങ്കോല, വെല്‍കം മുഹമ്മദ്, അസ്ലം പടിഞ്ഞാര്‍, മൊയ്‌നുദ്ദീന്‍ കെ.കെ.പുറം, ഹസൈനാര്‍ ഹാജി, എന്‍.കെ. അമാനുല്ല, സമീര്‍ ചെങ്കളം, ഫൈസല്‍ മുഹ്‌സിന്‍, സലീം തളങ്കര, ഇബ്രാഹിം ബാങ്കോട്, ടി.ഇ മുക്താര്‍, മുജീബ് കെ.കെ. പുറം, ഹുസൈന്‍ കടവത്ത്, മൊയ്തീന്‍ കെ.കെ. പുറം, ഇബ്രാഹിം ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു. മാനേജര്‍ കെ.എച്ച്. അഷറഫ് നന്ദി പറഞ്ഞു.

Related Articles
Next Story
Share it