കെ.ജി.എഫിന് പിന്നാലെ പാന്‍ ഇന്ത്യ തരംഗമാവാന്‍ 777 ചാര്‍ലി

കെ.ജി.എഫിന് പിന്നാലെ പാന്‍ ഇന്ത്യന്‍ തരംഗമാകുവാന്‍ മറ്റൊരു കന്നഡ ചിത്രം കൂടി. കന്നഡ സൂപ്പര്‍ താരം രക്ഷിത് ഷെട്ടി നായകനാകുന്ന 777 ചാര്‍ളിയാണ് നാളെ തീയേറ്റുകളിലെത്തുന്നത്. കാസര്‍കോട് സ്വദേശി കിരണ്‍ രാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പരുക്കനായ ധര്‍മ്മ എന്ന് യുവാവിന്റെ ജീവിതത്തിലേക്ക് ചാര്‍ളി എന്ന നായക്കുട്ടി കടന്നുവരുന്നതും അത് ധര്‍മ്മയുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളുമാണ് 777 ചാര്‍ളി ചിത്രത്തിന്റെ പ്രമേയം. മനുഷ്യനും വളര്‍ത്തുനായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ കൂടിയാണ് ചിത്രത്തിലൂടെ ചര്‍ച്ച ചെയ്യുന്നത്. സംഗീത ശൃംഗേരിയാണ് നായിക. […]

കെ.ജി.എഫിന് പിന്നാലെ പാന്‍ ഇന്ത്യന്‍ തരംഗമാകുവാന്‍ മറ്റൊരു കന്നഡ ചിത്രം കൂടി. കന്നഡ സൂപ്പര്‍ താരം രക്ഷിത് ഷെട്ടി നായകനാകുന്ന 777 ചാര്‍ളിയാണ് നാളെ തീയേറ്റുകളിലെത്തുന്നത്. കാസര്‍കോട് സ്വദേശി കിരണ്‍ രാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
പരുക്കനായ ധര്‍മ്മ എന്ന് യുവാവിന്റെ ജീവിതത്തിലേക്ക് ചാര്‍ളി എന്ന നായക്കുട്ടി കടന്നുവരുന്നതും അത് ധര്‍മ്മയുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളുമാണ് 777 ചാര്‍ളി ചിത്രത്തിന്റെ പ്രമേയം. മനുഷ്യനും വളര്‍ത്തുനായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ കൂടിയാണ് ചിത്രത്തിലൂടെ ചര്‍ച്ച ചെയ്യുന്നത്.
സംഗീത ശൃംഗേരിയാണ് നായിക. രാജ് ബി ഷെട്ടി, ഡാനിഷ് സൈട്ട്, ബോബി സിംഹ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. രാജ് ബി ഷെട്ടി, ഡാനിഷ് സൈട്ട്, ബോബി സിംഹ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മലയാളിയായ നോബിന്‍ പോളാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വിവിധ ഭാഷകളിലെ വരികള്‍ ഒരുക്കിയിരിക്കുന്നത് മനു മഞ്ജിത്, ടിറ്റോ പി തങ്കച്ചന്‍, അഖില്‍ എം ബോസ്, ആദി എന്നിവരാണ്. അരവിന്ദ് എസ് കശ്യപാണ് ഛായാഗ്രഹണം. പ്രതീക് ഷെട്ടിയാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. പരംവാഹ് സ്റ്റുഡിയോയുടെ ബാനറില്‍ ജി. എസ് ഗുപ്തയും രക്ഷിത് ഷെട്ടിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.പാന്‍-ഇന്ത്യനല്ല ഒരു ഗ്ലോബല്‍ ചിത്രമാക്കി മാറ്റുന്നതിനുള്ള ചേരുവകളെല്ലാം ചേര്‍ത്താണ് 777 ചാര്‍ളി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ രാജ്യമെങ്ങും തരംഗമായി മാറിയിരുന്നു.
കന്നഡക്ക് പുറമെ മലയാളം, തെലുഗ്, തമിഴ് ഹിന്ദി ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. നടന്‍ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. കെ.ജി.എഫും കേരളത്തില്‍ വിതരണത്തിനെത്തിച്ചത് ഇതേ കമ്പനിയാണ്.
ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസിന്റെ ഈ മാസത്തെ ഏറ്റവും പ്രേക്ഷകപ്രതീക്ഷയുള്ള ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റില്‍ ഏറ്റവുമധികം പോളിംഗ് ലഭിച്ച ചിത്രമാണ് 777 ചാര്‍ളി. മോസ്റ്റ് ആന്റിസിപ്പേറ്റഡ് ന്യൂ ഇന്ത്യന്‍ മൂവീസ് ആന്റ് ഷോസ് എന്ന പേരില്‍ ഓരോ മണിക്കൂറിലും അപ്ഡേറ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വോട്ടിങ് അടിസ്ഥാനത്തില്‍ സിനിമകളുടെ ഹൈപ് നിര്‍ണയിക്കുന്ന ലിസ്റ്റിലാണ് ഒരു കന്നഡ സിനിമ മറ്റ് ഭാഷകളിലെ വമ്പന്‍ ചിത്രങ്ങളെ പിന്തള്ളി ആധിപത്യം നേടിയിരിക്കുന്നത്. കന്നഡ സിനിമയുടെ മുഖഛായ തന്നെ മാറ്റിയെഴുതിയ കെ.ജി.എഫ്-2 വലിയ റെക്കോര്‍ഡുകളാണ് വാരിക്കൂട്ടിയത്. വീണ്ടും ഒരു കന്നഡ സിനിമ ചരിത്രം ആവര്‍ത്തിക്കുമോ എന്ന ആകാംക്ഷയിലാണ് ചലച്ചിത്ര ആസ്വാദകര്‍. കന്നഡ സിനിമയുടെ 'മിസ്റ്റര്‍-പെര്‍ഫെക്ഷനിസ്റ്റ്' രക്ഷിത് ഷെട്ടി മൂന്ന് വര്‍ഷത്തിന് ശേഷം നായകനായി പുറത്തിറങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും 777 ചാര്‍ളിക്കുണ്ട്.

Related Articles
Next Story
Share it