തോടിനു സമീപം സൂക്ഷിച്ച 770 ലിറ്റർ വാഷ് എക്സൈസ് പിടികൂടി

കാഞ്ഞങ്ങാട്: ഇരിയ തടിയം വളപ്പിൽ തോടിനു സമീപം സൂക്ഷിച്ച 770 ലിറ്റർ വാഷ് എക്സൈസ് അധികൃതർ കണ്ടെടുത്തു. ഹോസ്ദുർഗ് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ വി.വി.പ്രസന്നകുമാറിൻ്റെ നേതൃത്വത്തിലാണ് വാഷ് കണ്ടെടുത്തത്.  തടിയം വളപ്പ്  തോട്ടിൻ കരയിലെ ഓടക്കാടുകൾക്കിടയിലാണ് വാഷ്  സൂക്ഷിച്ചിരുന്നത്.  ഈ മാസം.19 ന് ഇവിടെ  നടത്തിയ റെയ്ഡിൽ 325 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തിയിരുന്നു. കോട്ടക്കുന്നില്ല   എം.മണിക്കെതിരെ കേസെടുത്തിരുന്നു. തുടർന്നാണ്    പരിശോധന കർശനമാക്കിയത്.   അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെ.എസ്.സജിത്ത്, പ്രിവൻ്റീവ് ഓഫീസർ വി.ബാബു, സിവിൽ എക്സൈസ് […]

കാഞ്ഞങ്ങാട്: ഇരിയ തടിയം വളപ്പിൽ തോടിനു സമീപം സൂക്ഷിച്ച 770 ലിറ്റർ വാഷ് എക്സൈസ് അധികൃതർ കണ്ടെടുത്തു. ഹോസ്ദുർഗ് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ വി.വി.പ്രസന്നകുമാറിൻ്റെ നേതൃത്വത്തിലാണ് വാഷ് കണ്ടെടുത്തത്. തടിയം വളപ്പ് തോട്ടിൻ കരയിലെ ഓടക്കാടുകൾക്കിടയിലാണ് വാഷ് സൂക്ഷിച്ചിരുന്നത്. ഈ മാസം.19 ന് ഇവിടെ നടത്തിയ റെയ്ഡിൽ 325 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തിയിരുന്നു. കോട്ടക്കുന്നില്ല എം.മണിക്കെതിരെ കേസെടുത്തിരുന്നു. തുടർന്നാണ് പരിശോധന കർശനമാക്കിയത്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെ.എസ്.സജിത്ത്, പ്രിവൻ്റീവ് ഓഫീസർ വി.ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകാന്ത്. എ, ജോസഫ് അഗസ്റ്റിൻ, മൊയ്ദീൻ സാദിഖ്, അഖിലേഷ്.എം.എം എന്നിവരും സംഘത്തിലുണ്ടായിരുന്നു. .

Related Articles
Next Story
Share it