കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ 77 ലിറ്റര്‍ മദ്യം പിടികൂടി

മാന്യ: ആള്‍ താമസമില്ലാത്ത പറമ്പിലെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ 77.76 ലിറ്റര്‍ കര്‍ണ്ണാടക മദ്യം എക്‌സൈസ് സംഘം പിടികൂടി. കാസര്‍കോട് സര്‍ക്കിള്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടോണി എസ്. ഐസക്കിന് ലഭിച്ച വിവരത്തിന്റെ അടസ്ഥാനത്തില്‍ ഇന്നലെ ഉച്ചയ്ക്ക് മാന്യ കാര്‍മാറിലെ പറമ്പില്‍ നടത്തിയ പരിശോധനയിലാണ് ഒമ്പത് കാര്‍ഡ് ബോര്‍ഡ് ബോക്‌സുകളിലായി സൂക്ഷിച്ച് കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ 180 മില്ലിയുടെ 432 കുപ്പി മദ്യം കണ്ടെത്തിയത്. മദ്യം സൂക്ഷിച്ചയാളെ കണ്ടെത്താനായില്ലെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ […]

മാന്യ: ആള്‍ താമസമില്ലാത്ത പറമ്പിലെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ 77.76 ലിറ്റര്‍ കര്‍ണ്ണാടക മദ്യം എക്‌സൈസ് സംഘം പിടികൂടി. കാസര്‍കോട് സര്‍ക്കിള്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടോണി എസ്. ഐസക്കിന് ലഭിച്ച വിവരത്തിന്റെ അടസ്ഥാനത്തില്‍ ഇന്നലെ ഉച്ചയ്ക്ക് മാന്യ കാര്‍മാറിലെ പറമ്പില്‍ നടത്തിയ പരിശോധനയിലാണ് ഒമ്പത് കാര്‍ഡ് ബോര്‍ഡ് ബോക്‌സുകളിലായി സൂക്ഷിച്ച് കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ 180 മില്ലിയുടെ 432 കുപ്പി മദ്യം കണ്ടെത്തിയത്. മദ്യം സൂക്ഷിച്ചയാളെ കണ്ടെത്താനായില്ലെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ സി.കെ.വി സുരേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മഹേഷ്, പി.പ്രഭാകരന്‍ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു. അതേ സമയം കാര്‍മാര്‍, പട്ടാജെ, മാന്യ, ഗോളിയടുക്ക, ശാന്തിപ്പള്ളം, നീര്‍ച്ചാല്‍, ബദിയടുക്ക ടൗണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കര്‍ണ്ണാടക മദ്യവും ബിയറും വില്‍പ്പന നടത്തുന്നത് സജീവമായതായും മുന്‍ അബ്കാരി കേസുകളിലെ പ്രതികളാണ് ഇതിന് പിന്നിലെന്നും എക്‌സൈസ് അധികൃതര്‍ സൂചന ലഭിച്ചതായാണ് വിവരം.

Related Articles
Next Story
Share it