പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ച 73കാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അടിച്ചുകൊന്നു
ബംഗളൂരു: ബംഗളൂരുവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ച 73 കാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അടിച്ചുകൊന്നു. തമിഴ്‌നാട്ടിലെ ബാബുസാപല്യ സ്വദേശിയായ കുപ്പണ്ണയാണ് കൊല്ലപ്പെട്ടത്. കല്‍പ്പണിക്കാരനായിരുന്ന കുപ്പണ്ണ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ താമസസ്ഥലത്തിനടുത്താണ് താമസിച്ചിരുന്നത്. കുപ്പണ്ണ വീടിന് പുറത്ത് തൂക്കിയിട്ട ഉണങ്ങിയ വസ്ത്രങ്ങള്‍ എടുക്കാന്‍ വന്ന പെണ്‍കുട്ടിയോട് സംസാരിക്കുകയും ഇതിനിടയില്‍ രുചിയുള്ള സാധനമാണെന്ന് പറഞ്ഞ് മയക്കുമരുന്ന് കഴിക്കാന്‍ നല്‍കുകയും ചെയ്തു. മയക്കുമരുന്ന് കഴിച്ചതോടെ അര്‍ദ്ധബോധാവസ്ഥയിലായ പെണ്‍കുട്ടിയെ കുപ്പണ്ണ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. മകള്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പരിഭ്രാന്തരായ […]

ബംഗളൂരു: ബംഗളൂരുവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ച 73 കാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അടിച്ചുകൊന്നു. തമിഴ്‌നാട്ടിലെ ബാബുസാപല്യ സ്വദേശിയായ കുപ്പണ്ണയാണ് കൊല്ലപ്പെട്ടത്. കല്‍പ്പണിക്കാരനായിരുന്ന കുപ്പണ്ണ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ താമസസ്ഥലത്തിനടുത്താണ് താമസിച്ചിരുന്നത്. കുപ്പണ്ണ വീടിന് പുറത്ത് തൂക്കിയിട്ട ഉണങ്ങിയ വസ്ത്രങ്ങള്‍ എടുക്കാന്‍ വന്ന പെണ്‍കുട്ടിയോട് സംസാരിക്കുകയും ഇതിനിടയില്‍ രുചിയുള്ള സാധനമാണെന്ന് പറഞ്ഞ് മയക്കുമരുന്ന് കഴിക്കാന്‍ നല്‍കുകയും ചെയ്തു. മയക്കുമരുന്ന് കഴിച്ചതോടെ അര്‍ദ്ധബോധാവസ്ഥയിലായ പെണ്‍കുട്ടിയെ കുപ്പണ്ണ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. മകള്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പരിഭ്രാന്തരായ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ കണ്ടെത്താന്‍ തിരച്ചില്‍ തുടങ്ങി. പിന്നീട് മരിച്ച കുപ്പണ്ണയുടെ വീട്ടില്‍ നഗ്നയായ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. തന്നെ കുപ്പണ്ണ പീഡിപ്പിച്ച വിവരം പെണ്‍കുട്ടി മാതാപിതാക്കളോട് വിശദീകരിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളെത്തി കുപ്പണ്ണയെ ക്രൂരമായി മര്‍ദിച്ചു. ഇതിന് ശേഷം കുപ്പണ്ണക്കെതിരെ പൊലീസില്‍ പരാതി നല്‍കി. ഇതിനിടെ പൊലീസ് കുപ്പണ്ണയെ ആസ്പത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഈസ്റ്റ് ഡിവിഷന്‍ ഡിസിപി ഭീമ ശങ്കര്‍ ഗുലേദ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയതു. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് മരിച്ചയാള്‍ക്കെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു.