കാസര്‍കോട്: തിങ്കളാഴ്ച ജില്ലയില്‍ 71 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 50 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാംദാസ് പറഞ്ഞു.
28415 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 26960 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
വീടുകളില്‍ 6254 പേരും സ്ഥാപനങ്ങളില്‍ 374 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6628 പേരാണ്. പുതിയതായി 639 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1827 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 700 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 373 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 125 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 50 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
ചെമ്മനാട്-2
ചെങ്കള-2
ചെറുവത്തൂര്‍-4
ഈസ്റ്റ് എളേരി-2
കള്ളാര്‍-1
കാഞ്ഞങ്ങാട്-7
കാസര്‍കോട്-2
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-2
കോടോം ബേളൂര്‍-5
കുമ്പള-1
കുറ്റിക്കോല്‍-2
മംഗല്പാടി-4
മഞ്ചേശ്വരം-2
മൊഗ്രാല്‍ പുത്തൂര്‍-2
നീലേശ്വരം-6
പടന്ന-2
പള്ളിക്കര-1
പിലിക്കോട്-1
പുല്ലൂര്‍ പെരിയ-11
തെക്കെക്കര-1
തൃക്കരിപ്പൂര്‍-7
വെസ്റ്റ് എളേരി-2
ബംഗളൂര്-1
ഇന്ന് കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
ബേഡഡുക്ക-1
കളളാര്‍-27
കാസര്‍കോട്- 2
കുമ്പള-2
മടിക്കൈ-2
മുളിയാര്‍-1
നീലേശ്വരം-1
പിലിക്കോട്- 1
തൃക്കരിപ്പൂര്‍-4
ഉദുമ- 9