ഗര്‍ഭിണിയായ തെരുവ് പശുവിന്റെ വയറ്റില്‍ നിന്ന് മാര്‍ബിള്‍ അടക്കം 71 കിലോ മാലിന്യം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
ഫരീദാബാദ്: ഗര്‍ഭിണിയായ തെരുവ് പശുവിന്റെ വയറ്റില്‍ നിന്ന് 71 കിലോ മാലിന്യം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. എന്നാല്‍ ശസ്ത്രക്രിയക്കു ശേഷം പശുവും പശുക്കുട്ടിയും മരണപ്പെട്ടു. ഫെബ്രുവരിയില്‍ വാഹനമിടിച്ച് പരിക്കേറ്റ പശു അന്നുമുതല്‍ ഫരീദാബാദ് ആനിമല്‍ ട്രസ്റ്റിന്റെ പരിചരണത്തിലായിരുന്നു. ട്രസ്റ്റിന്റെ നേതൃത്വത്തില്‍ തന്നെയാണ് ശസ്ത്രക്രിയ നടത്തിയത്. നാലു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ പശുവിന്റെ വയറ്റില്‍ നിന്ന് കിട്ടിയ വസ്തുക്കളില്‍ പ്ലാസ്റ്റിക്ക്, മാര്‍ബിള്‍ എന്നിവയും ഉള്‍പ്പെടുന്നു. അതിന്റെ കുട്ടിക്ക് വളരാനുള്ള സ്ഥലം പോലും പശുവിന്റെ വയറ്റിലുണ്ടായിരുന്നില്ലെന്ന് ശസ്ത്രക്രിയയ്ക്ക് […]

ഫരീദാബാദ്: ഗര്‍ഭിണിയായ തെരുവ് പശുവിന്റെ വയറ്റില്‍ നിന്ന് 71 കിലോ മാലിന്യം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. എന്നാല്‍ ശസ്ത്രക്രിയക്കു ശേഷം പശുവും പശുക്കുട്ടിയും മരണപ്പെട്ടു. ഫെബ്രുവരിയില്‍ വാഹനമിടിച്ച് പരിക്കേറ്റ പശു അന്നുമുതല്‍ ഫരീദാബാദ് ആനിമല്‍ ട്രസ്റ്റിന്റെ പരിചരണത്തിലായിരുന്നു. ട്രസ്റ്റിന്റെ നേതൃത്വത്തില്‍ തന്നെയാണ് ശസ്ത്രക്രിയ നടത്തിയത്.
നാലു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ പശുവിന്റെ വയറ്റില്‍ നിന്ന് കിട്ടിയ വസ്തുക്കളില്‍ പ്ലാസ്റ്റിക്ക്, മാര്‍ബിള്‍ എന്നിവയും ഉള്‍പ്പെടുന്നു. അതിന്റെ കുട്ടിക്ക് വളരാനുള്ള സ്ഥലം പോലും പശുവിന്റെ വയറ്റിലുണ്ടായിരുന്നില്ലെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയവരിലൊരാള്‍ പറഞ്ഞു.
ഇതിനുമുമ്പ് ഹരിയാനയില്‍ തെരുവില്‍ അലഞ്ഞുതിരിയുകയായിരുന്ന ഒരു പശുവിന്റെ വയറ്റില്‍ നിന്ന് 50 കിലോയോളം മാലിന്യം പുറത്തെടുത്തിരുന്നു. ഇന്ത്യയിലെ തെരുവുകളില്‍ ഏകദേശം 50 ലക്ഷത്തോളം പശുക്കള്‍ അലയുന്നുണ്ടെന്നാണ് കണക്ക്.