സംസ്ഥാനത്ത് വ്യാഴാഴ്ച 7020 പേര്‍ക്ക് കോവിഡ്; 8474 പേര്‍ രോഗമുക്തി നേടി, 26 മരണങ്ങള്‍; പരിശോധിച്ചത് 54,339 സാമ്പിളുകള്‍

തിരുവനന്തപുരം: വ്യാഴാഴ്ച സംസ്ഥാനത്ത് 7020 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 54,339 പേരെ പരിശോധിച്ചതില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് പോസിറ്റീവ് ആയത്. അതേസമയം 8474 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ നിലവില്‍ 91,784 പേരാണ് ചികിത്സയിലുള്ളത്. മാസ്‌ക് ധരിക്കുന്നത് നിത്യശീലമാക്കണമെന്നും ഇതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 26 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥഛിരീകരിച്ചവരില്‍ 6037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 734 പേരുടെ ഉറവിടം ലഭ്യമല്ല. […]

തിരുവനന്തപുരം: വ്യാഴാഴ്ച സംസ്ഥാനത്ത് 7020 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 54,339 പേരെ പരിശോധിച്ചതില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് പോസിറ്റീവ് ആയത്. അതേസമയം 8474 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ നിലവില്‍ 91,784 പേരാണ് ചികിത്സയിലുള്ളത്. മാസ്‌ക് ധരിക്കുന്നത് നിത്യശീലമാക്കണമെന്നും ഇതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

26 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥഛിരീകരിച്ചവരില്‍ 6037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 734 പേരുടെ ഉറവിടം ലഭ്യമല്ല. അതേസമയം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കുന്നത് വര്‍ധിക്കുന്ന സാഹചര്യം തുടരുകയാണ്. പത്ത് ലക്ഷത്തില്‍ 11,280 പേര്‍ക്ക് എന്ന തോതിലാണ് കേരളത്തില്‍ നിലവിലെ രോഗബാധ. ഇത് ദേശീയശരാശരിയുടെ ഇരട്ടിയിലധികമാണ്. പത്ത് ലക്ഷത്തില്‍ 5790 മാത്രമാണ് ദേശീയശരാശരി. ഇത് കുറയ്ക്കുന്നതിനായി പരിശോധനയുടെ എണ്ണം ആനുപാതികമായി വര്‍ധിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

7020 new Covid cases in Kerala on Tuesday

Related Articles
Next Story
Share it