കലബുര്‍ഗിയില്‍ എഴുപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 28കാരന്‍ അറസ്റ്റില്‍

കലബുര്‍ഗി: കലബുര്‍ഗി ജില്ലയിലെ അലന്ദ് താലൂക്കില്‍ അന്നൂര്‍ ഗ്രാമത്തിലെ 70 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 28 കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സന്തോഷ് എന്ന യുവാവാണ് അറസ്റ്റിലായത്. ലഡമുഗുലി സ്വദേശിനിയായ വയോധിക ചെറുമകളോടൊപ്പം അന്നൂരിലെ വീട്ടില്‍ താമസിക്കാനെത്തിയതായിരുന്നു. വയോധിക വീട്ടില്‍ തനിച്ചുകഴിയുന്നതിനിടെ സന്തോഷ് അതിക്രമിച്ചുകയറി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ത്രീയെ ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും പ്രതി അറസ്റ്റിലാവുകയുമായിരുന്നു.

Related Articles
Next Story
Share it